ഡൽഹിയിൽ സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്കേസിൽ ഉപേക്ഷിച്ചു
text_fieldsഗുർഗാവോൺ: ഡൽഹിയിലെ തെക്കുപടിഞ്ഞാറൻ നഗരമായ ഗുർഗാവോണിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്യൂട്കേസിൽ നിന്ന് സ്ത്രീയുടെ നഗ്നമായ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ശ്വാസം മുട്ടിച്ചാണ് സ്ത്രീയെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.
അതിനു ശേഷം മൃതദേഹം സ്യൂട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തിന്റെ സ്വകാര്യ ഭാഗത്ത് തീപൊള്ളലേറ്റ പോലുള്ള പാടുകളും പരിക്കുകളുമുണ്ട്. അതിനാൽ ബലാത്സംഗം നടന്നിട്ടുണ്ടെന്ന സാധ്യത തള്ളിക്കളയാൻ ആവില്ലെന്നാണ് ഡോക്ടർമാരുടെ നിഗമനം. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസിന്റെ അന്വേഷണം.
കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ഐ.എഫ്.എഫ്.സി.ഒ ചൗക്കിലാണ് യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലുമണിയോടെ സംശയാസ്പദ നിലയിൽ സ്യൂട്കേസ് കണ്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പൊലീസിൽ വിവരം അറിയിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.