അപകട മരണമെന്ന് വരുത്തിത്തീർത്ത് ആൺസുഹൃത്തിനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ
text_fieldsപൽവൽ (ഹരിയാന): ആൺസുഹൃത്തിനൊപ്പം ഗൂഢാലോചന നടത്തി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ഹരിയാനയിലെ പൽവാലിലാണ് സംഭവം. പുഷ്പ, റോതാഷ് സിങ്, ദീപക് എന്നിവരാണ് അറസ്റ്റിലായത്.
പുഷ്പയും റോതാഷ് സിങ്ങും രണ്ടു വർഷമായി അടുപ്പത്തിലായിരുന്നു. ഇക്കാര്യം പുഷ്പയുടെ ഭർത്താവ് ഗജേന്ദർ സിങ് അറിയാനിടയായി. ഇതോടെ റോതാഷുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഗജേന്ദർ പുഷ്പയെ നിരന്തരം മർദിക്കാൻ തുടങ്ങി. തുടർന്ന് ദീപകിനെ കൂടെകൂട്ടി പുഷ്പയും റോഷ്താഷും ഗജേന്ദറിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു. അപകടമരണമെന്ന നിലയിലാക്കി രക്ഷപെടാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.
ഗുധർനയിൽ അധ്യാപകനായ ഗജേന്ദർ സെപ്റ്റംബർ 28ന് ജോലി കഴിഞ്ഞ് തിരികെ മടങ്ങുകയായിരുന്നു. വഴിയിൽ വെച്ച് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ കാറിടിച്ച സംഭവസ്ഥലത്ത് വെച്ച് തന്നെ ഗജേന്ദർ മരിച്ചു. ഗജേന്ദറിന്‍റെ സഹോദരൻ മഹേന്ദ്രയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുൻഡ്കാട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അപകടം നടന്ന പ്രദേശത്തെ ധാബയിലെയും ടോൾപ്ലാസയിലേയും സി.സി.ടി.വി ദൃശ്യങ്ങളാണ് കേസിൽ തുമ്പായത്. റോതാഷിനെയും ദീപകിനെയും തിങ്കളാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കുറ്റം സമ്മതിച്ചു. അറസ്റ്റിലായ പുഷ്പയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.