Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപല്ലുവേദനക്ക് ഡോക്ടറെ...

പല്ലുവേദനക്ക് ഡോക്ടറെ കാണിക്കാൻ ഭർത്താവ് കൊണ്ടുപോയില്ല; ഏഴുവയസുള്ള മകനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു

text_fields
bookmark_border
representational image
cancel
Listen to this Article

അമ്റെലി: ഭർത്താവുമായിയുള്ള തർക്കത്തെതുടർന്ന് ഏഴുവയസുള്ള മകനെ കൊലപ്പെടുത്തി യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അമ്റേലി നഗരത്തിനു സമീപം ചിതാലിലാണ് സംഭവം. തുഷാർ സവാലിയ എന്നയാളുടെ ഭാര്യ കാജൽ സാവാലിയ(30), മകൻ ജയ്‍വീർ (7) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

കാജൽ ആദ്യം മകന് വിഷം നൽകുകയും പിന്നീട് സ്വയം കഴിക്കുകയുമായിരുന്നു. ഭർത്താവ് തുഷാറും മാതാപിതാക്കളും മതപരമായ ആഘോഷപരിപാടിക്കായി പുറത്തുപോയിരിക്കുമ്പോഴാണ് സംഭവം. വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തുകടന്ന​പ്പോഴാണ് സംഭവം അറിഞ്ഞത്. അവശനിലയിലായ കാജലിനേയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പൊലീസ് വ്യക്തമാക്കി. മുറിയിൽ നിന്നും വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ നാലഞ്ചുദിവസമായി കാജലിന് പല്ലുവേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ കൃഷിയുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ ഭർത്താവിന് ആശുപത്രിയിൽ കൊണ്ടുപോവാൻ കഴിഞ്ഞില്ല. ഈ തർക്കത്തെതുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

ഭർത്താവുമായി ഉണ്ടായ ചെറിയ തർക്കത്തെ തുടർന്നാണ് ആത്മത്യചെയ്തെന്ന് അമ്റെലി പൊലീസ് സൂപ്രണ്ട് ജെ.പി ബന്ധാരി പറഞ്ഞു. കൂടാതെ കാജലിന്‍റെ മാതാപിതാക്കൾ ഇതുവരെ ഭർത്താവിനും കുടുംബത്തിനുമെതിരെ മർദ്ദനത്തിനോ ഗാർഹിക പീഡനത്തിനോ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GujaratAmreli
News Summary - Woman kills 7-month-old son, later commits suicide over ‘minor dispute' with husband
Next Story