മൂത്ത സഹോദരിയോട് കൂടുതൽ സ്നേഹം; അമ്മയെ കുത്തിക്കൊന്ന് ഇളയ മകൾ
text_fieldsമുംബൈ: മൂത്ത സഹോദരിയെ കൂടുതൽ സ്നേഹിക്കുന്നതിൽ അസൂയ തോന്നിയ ഇളയമകൾ അമ്മയെ കുത്തിക്കൊന്നു. രേഷ്മ മുസാഫര്‍ ഖാസി (41) ആണ് 71കാരിയായ അമ്മ സാബിറ ബാനോ അസ്ഗര്‍ ഷെയ്ഖിനെ കുത്തികൊലപ്പെടുത്തിയത്.
കുർളയിലെ ഖുറേഷി നഗറിൽ വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. അമ്മക്ക് കൂടുതൽ സ്നേഹം മൂത്ത മകളോടാണെന്ന് രേഷ്മ വിശ്വസിച്ചിരുന്നു.ഇത് ഇരുവരും തമ്മിലുള്ള പകയ്ക്ക് കാരണമായി.
മകനോടൊപ്പം മുമ്പ്രയില്‍ താമസിച്ചിരുന്ന സാബിറ ഇന്നലെ വ്യാഴാഴ്‌ച രേഷ്മയുടെ വീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയും തുടർന്ന് രേഷ്മ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം രേഷ്മ ചുനഭട്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് ഉടൻ സ്ഥലത്തെത്തി അമ്മയുടെ മരണം സ്ഥിരീകരിച്ച് രേഷ്മയെ കസ്റ്റഡിയിലെടുത്തു.
രേഷ്മയുടെ മാനസികാരോഗ്യം വിലയിരുത്തുന്നതിന് പൊലീസ് കുടുംബാംഗങ്ങളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നില്‍ സ്വത്ത് തര്‍ക്കമടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. രേഷ്മയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.