Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവാഹിതനോടൊത്ത്​...

വിവാഹിതനോടൊത്ത്​ ഒളിച്ചോടിയ സ്​ത്രീയെ നഗ്​നയാക്കി ചെരിപ്പ്​ മാലയണിയിച്ച് നടത്തിച്ചു; ആറ്​ പേർ അറസ്റ്റിൽ

text_fields
bookmark_border
women paraded naked
cancel
camera_alt

representational image

റാഞ്ചി: വിവാഹിതനുമായുള്ള ബന്ധത്തിന്‍റെ പേരിൽ ഝർഖണ്ഡിലെ ദുംക ജില്ലയിൽ യുവതിയെ കഴുത്തിൽ ചെരിപ്പ്​ മാല അണിയിച്ച്​ നഗ്​നയാക്കി നടത്തിച്ചു. ശനിയാഴ്ച റാണീശ്വർ സ്​റ്റേഷൻ പരിധിയിൽ നടന്ന​ സംഭവവുമായി ബന്ധപ്പെട്ട്​ ആറുപേർ അറസ്റ്റിലായതായി​​ പൊലീസ് പറഞ്ഞു.

യുവതിയും വിവാഹിതയാണ്​. ഒളിച്ചോടിയ ഇരുവരെയും ബുധനാഴ്​ച രാത്രി വിവാഹിതന്‍റെ ഭാര്യയുടെ ബന്ധുക്കൾ പിടികൂടുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ഇവരാണ്​ യുവതിയെ വിവസ്​ത്രയാക്കിയ ശേഷം കഴുത്തിൽ ​ചെരിപ്പ്​ മാലയണിയിച്ച്​ ഗ്രാമത്തിലൂടെ നടത്തിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു.

വ്യാഴാഴ്ച ഫയൽ ചെയ്​ത എഫ്​.ഐ.ആറിൽ 12 പേരുടെ പേരുകൾ ഉൾപെടുത്തിയിട്ടുണ്ട്​. വിവാഹിതനും അയാളുടെ ഭാര്യയുമുൾപ്പെടെ ആറ്​ പേർ ഇ​തിനോടകം അറസ്റ്റിലായതായി പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു. മറ്റ്​ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ്​ ഊർജിതമാക്കി. പ്രതികൾ തന്‍റെ കൈവശമുണ്ടായിരുന്ന 25000 രൂപ തട്ടിയെടുത്തതായും സ്​ത്രീ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JharkhandElopedMarried Womanparaded naked
News Summary - Woman paraded naked in Jharkhand village over elope with married man
Next Story