Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമുക്ക് പണ്ടം പണയം...

മുക്ക് പണ്ടം പണയം വച്ച് പണം തട്ടിയ പ്രതി പിടിയില്‍.

text_fields
bookmark_border
മുക്ക് പണ്ടം പണയം വച്ച് പണം തട്ടിയ പ്രതി പിടിയില്‍.
cancel
camera_alt

പിടിയിലായ രാഖി 

വെള്ളറട: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്ക് പണ്ടം പണയം വച്ച് പണം തട്ടിയ പ്രതി പിടിയില്‍. നിലമാമൂട് ശരണ്‍ വേദി ഫിനാന്‍സില്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ അംഗമാണ് പിടിയിലായത്. രണ്ട് ആഴ്ച മുന്‍പാണ് ഇവര്‍ രണ്ടു പവന്റെ മുക്കുപണ്ടം പണയം വച്ച് 48,000/ രൂപ കൈപ്പറ്റിയത്. നെയ്യാറ്റിന്‍കര സ്വദേശിയായ രാഖി (23)യെ ആണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യവും പൊലീസ് കണ്ടെടുത്തു. പ്രതിയുടെ ഒപ്പമുണ്ടായിരുന്ന വിളപ്പില്‍ശാല സ്വദേശി രാധിക, പൂവാര്‍ സ്വദേശികളായ നൗഷാദ്, ഷാജിത എന്നിവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതയി പൊലീസ് അറിയിച്ചു.

വെള്ളറട എസ്.എച്ച്.ഒ മൃദുല്‍ കുമാര്‍, എ എസ് ഐ ശ്യാമളദേവി സി. പി.ഒ. നിത്യ സിവില്‍ പോലീസ് ഓഫീസര്‍മാരായ ദീപു, സജിന്‍, പ്രദീപ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsvellarada
News Summary - women held for cheating with fake gold
Next Story