Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightചരസുമായി യുവാവ് പൊലീസ്...

ചരസുമായി യുവാവ് പൊലീസ് പിടിയിൽ

text_fields
bookmark_border
ചരസുമായി യുവാവ് പൊലീസ് പിടിയിൽ
cancel

പള്ളുരുത്തി: കുമ്പളങ്ങിയിൽ പള്ളുരുത്തി പൊലീസ് നടത്തിയ തിരച്ചിലിൽ യുവാവി‍െൻറ വീട്ടിൽ നിന്നും ചരസ് പിടികൂടി. കുമ്പളങ്ങി കോയ ബസാറിന് സമീപം മുല്ലശ്ശേരി വീട്ടിൽ തൗഫീഖാണ് (28) അറസ്റ്റിലായത്. 600 ഗ്രാം ചരസ് പിടിച്ചെടുത്തു . കാർബൺ പേപ്പറും, പോളിത്തീൻ ഷീറ്റും, സെല്ലോ ടേപ്പും ഉപയോഗിച്ച് പൊതിഞ്ഞ് വീട്ടിലെ തുണി സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

തൗഫീഖ് ലഹരിമരുന്ന് ഇടപാടിൽ സജീവമാണെന്ന വിവരത്തി‍െൻറ അടിസ്ഥാനത്തിൽ പൊലീസ് ഇയാൾക്കെതിരെ നിരീക്ഷണം ശക്തമാക്കിയിരുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അറിയിച്ചു. അസി. കമീഷണർ വി.ജി. രവീന്ദ്രനാഥ്, ഇൻസ്പെക്ടർ സുനിൽ തോമസ്, കുമ്പളങ്ങി ഔട്ട് പോസ്റ്റ് സബ്ഇൻസ്പെക്ടർ ഫാബിയാൻ, പള്ളുരുത്തി എസ്.ഐ.പി.പി ജസ്റ്റിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
News Summary - Young man arrested with drugs
Next Story