Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2023 12:50 PM IST Updated On
date_range 6 Jan 2023 12:50 PM ISTകഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
പാലക്കാട്: ആ൪.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സർക്കിളും ചേർന്ന് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ എട്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഒഡിഷ ഗജപതി സ്വദേശി അഖില നായക് (22) ആണ് പിടിയിലായത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഷാലിമാർ-തിരുവനന്തപുരം എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്നും നാലുകിലോ കഞ്ചാവും കണ്ടെത്തി. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ ആറ് ലക്ഷം വിലവരുമെന്ന് അധികൃതർ അറിയിച്ചു.
ആർ.പി.എഫ് സി.ഐ എൻ. കേശവദാസ്, എ.എസ്.ഐ കെ. സജു, ഹെഡ്കോൺസ്റ്റബിൾ എൻ. അശോക്, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. നിഷാന്ത്, അസി. എക്സൈസ് ഇൻസ്പെക്ടർ സയ്യിദ് മുഹമ്മദ് എന്നിവർ നേതൃത്വംനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story