വിവാഹ വാഗ്ദാനം നല്‍കി യുവഡോക്ടറെ പീഡിപ്പിച്ച യുവാവിന് മൂന്നു വർഷം തടവ്
text_fieldsകൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി ശിക്ഷിച്ചു. ഇടപ്പള്ളി സ്വദേശിനിയായ ഡോക്ടര്‍ നല്‍കിയ പരാതിയിൽ ചങ്ങനാശ്ശേരി പെരുമണ്ണ സ്വദേശി പ്രശാന്ത് എസ്. തോമസിനാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി മൂന്നുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. 2011-12 കാലയളവില്‍ വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി.
പ്രണയത്തിലായശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രതി വിവാഹത്തില്‍നിന്ന് പിന്മാറിയെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ചങ്ങനാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. യുവതിയുടെ ആവശ്യപ്രകാരം കേസ് പിന്നീട് എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.