Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:37 PM IST Updated On
date_range 13 Aug 2022 12:37 PM ISTപെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ഒമ്പതുവർഷം തടവ്
text_fieldsbookmark_border
തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 21കാരന് ഒമ്പതുവർഷം തടവും 30,000 രൂപ പിഴയും ശിക്ഷ. മറയൂർ കീഴാന്തൂർ സ്വദേശി ഗോവിന്ദ രാജിനെയാണ് ശിക്ഷിച്ചത്. പെൺകുട്ടിയുടെ പുനരധിവാസത്തിന് 50,000 രൂപ നൽകാൻ ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി.
2015ൽ സ്കൂൾ വിദ്യാർഥിനിയായ 13 കാരിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. മറയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടി.ജി. വർഗീസ് ആണ് ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story