Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജോലിക്ക് പോയ യുവതിക്ക്...

ജോലിക്ക് പോയ യുവതിക്ക് മദ്യപിച്ചെത്തിയ ഭർത്താവിന്റെ ക്രൂര മർദനം; വധശ്രമത്തിന് കേസ്

text_fields
bookmark_border
ജോലിക്ക് പോയ യുവതിക്ക് മദ്യപിച്ചെത്തിയ ഭർത്താവിന്റെ ക്രൂര മർദനം; വധശ്രമത്തിന് കേസ്
cancel

തിരുവനന്തപുരം: ജോലിക്ക് പോകരുതെന്ന നിർദേശം പാലിക്കാത്തതിന് യുവതിക്ക് ​ഭർത്താവിന്റെ ക്രൂര മർദനം. തിരുവനന്തപുരം മലയിൻകീഴിലാണ് സംഭവം. സമീപത്തെ മാർജിൻഫ്രീ ഷോപ്പിലെ ജീവനക്കാരിയായ യുവതിയെ മദ്യപിച്ചെത്തിയ മേപ്പുക്കട സ്വദേശിയായ ഭർത്താവ് ക്രൂരമായി മർദിക്കുകയായിരുന്നു. യുവതിയുടെ മുഖത്തുനിന്ന് രക്തം വന്നിട്ടും മർദനം തുടർന്നു. ഇനി ജോലിക്ക് പോകില്ലെന്ന് യുവതിയെ കൊണ്ട് പറയിക്കുന്ന വിഡിയോയും ഇയാൾ പകർത്തി. ജോലിക്ക് പോയില്ലെങ്കിൽ മക്കൾ പട്ടിണിയാകുമെന്നും അതുകൊണ്ടാണ് പോകുന്നതെന്നും യുവതി പറയുന്നുണ്ട്.

മർദനത്തിന്റെ വിവരങ്ങൾ യുവതി ചില സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. ഇവരിൽ ചില‍ർ പൊലീസിൽ അറിയിച്ചതോടെയാണ് മലയിൻകീഴ് പൊലീസ് ഇടപെട്ടത്. ഭർത്താവിനെ കസ്റ്റഡിയിലെടുത്ത പൊലീസ്, ഭാര്യയെ മ‍ർദിച്ച് ചിത്രീകരിച്ച വിഡിയോ ഇയാളുടെ ഫോണിൽനിന്ന് കണ്ടെടുത്തു. തുട‍ർന്ന് വധശ്രമം ചുമത്തി കേസെടുക്കുകയായിരുന്നു. പ്രണയിച്ച് വിവാഹിതരായതാണ് ഇരുവരും. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Husband attacked wifecase against husband
News Summary - Young woman brutally beaten by drunken husband; Case for attempt to murder
Next Story