പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് മദ്യം നൽകി; യുവാവ് അറസ്റ്റിൽ
text_fieldsഷൊർണൂർ: പ്രായപൂർത്തിയാകാത്ത നാലു കുട്ടികളെ മദ്യം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടി വെൻറിലേറ്ററിലാണ്. ഇവർക്ക് മദ്യം നൽകിയ യുവാവിനെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഷൊർണൂർ കവളപ്പാറ ചിറ്റിലപ്പിള്ളി ക്രിസ്റ്റിൻ സി. രാജനാണ് (21) അറസ്റ്റിലായത്. 15 വയസ്സുകാരനായ മറ്റൊരു പ്രതിയും കേസിലുണ്ട്. മാർച്ച് 31ന് രാത്രി എട്ടോടെയാണ് ത്രാങ്ങാലി തെങ്ങിൻതോപ്പ് മൈതാനത്ത് പ്രതികൾ കുട്ടികൾക്ക് മദ്യം നൽകിയത്. രണ്ടു കുട്ടികൾ അവശനിലയിൽ കിടക്കുന്നത് കണ്ട് നാട്ടുകാർ വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടികൾ അപകടനില തരണംചെയ്തിട്ടുണ്ട്. പ്രതി രാജനെ നാളെ കോടതിയിൽ ഹാജരാക്കും.
പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ നിയമ നടപടികളെടുക്കും. എസ്.ഐമാരായ പി. സേതുമാധവൻ, ജയകുമാർ, എ.എസ്.ഐമാരായ അനിൽകുമാർ, പ്രദീപ്, സി.പി.ഒമാരായ സുജിത്, സുഭാഷ്, പ്രജിത് എന്നിവരാണ് കേസന്വേഷിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.