ക്ഷേത്രത്തില്‍ മോഷണം: യുവാവ് പിടിയില്‍
text_fieldsഎടക്കര: എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയില്‍. വഴിക്കടവ് കമ്പളക്കല്ല് തോരുക്കുന്ന് സ്വദേശി കുന്നുമ്മല്‍ സൈനുല്‍ ആബിദാണ് (39) എടക്കര പൊലീസിന്റെ പിടിയിലായത്. ജൂണ്‍ 16ന് പുലര്‍ച്ചെ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി ഭണ്ഡാരങ്ങളില് നിന്ന് പതിനായിരം രൂപ കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്.
കാളികാവ് മരുതങ്ങാട് അയ്യപ്പക്ഷേത്രത്തിലും സമാനരീതിയില്‍ മോഷണം നടത്തിയതിന് കാളികാവ് ഇന്‍സ്പെക്ടര്‍ ശശിധരന് പിള്ള, എടക്കര ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജു, എസ്.ഐ കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്ത ശേഷം ഇയാളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.