Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
cancel
camera_alt

ബേ​സി​ൽ സാ​ജു​

വൈക്കം: ഓണാഘോഷ പാർട്ടിക്ക് വൈക്കത്ത് വിതരണം ചെയ്യാൻ എറണാകുളത്തുനിന്ന് കൊണ്ടുവന്ന മാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മുളന്തുരുത്തി കണയന്നൂർ കാരിക്കോട് കരയിൽ പാലിയപ്പനം വീട്ടിൽ ബേസിൽ സാജുവിനെയാണ് (21) 0.256 മില്ലിഗ്രാം എം.ഡി.എം.എയുമായി കോട്ടയം എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയും വൈക്കം എക്സൈസ് സംഘവും ചേർന്നു പിടികൂടിയത്.

ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. വൈക്കം പ്രദേശങ്ങളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയതായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എസ്. സുജിത് അറിയിച്ചു.

ഐ.ബി ഉദ്യോഗസ്ഥരായ മേഘനാഥൻ, ജ്യോതി, രഞ്ജിത് നന്ദ്യാട്ട്, ബിജു, വൈക്കം എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്‍റിവ് ഓഫിസർ ജി. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ജോജോ, അനൂപ് വിജയൻ, അജു ജോസഫ്, സതീഷ്ചന്ദ്ര, വനിത ഉദ്യോഗസ്ഥരായ നോബി, സിബി, എക്സൈസ് ഡ്രൈവർ സാജു എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMA case
News Summary - Youth arrested with MDMA
Next Story