എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsപാലക്കാട്: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ആർ.പി.എഫ് ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചും എക്സൈസ് ഇന്റലിജിൻസ് ബ്രാഞ്ചും ഷൊർണൂർ ആർ.പി.എഫും ചേർന്ന് ബുധനാഴ്ച ഷൊർണൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പട്ടാമ്പി സ്വദേശി അരുൺ കൃഷ്ണ (24) പിടിയിലായത്.
ഇയാളുടെ ബാഗിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ചുവച്ച നിലയിൽ 6.5 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും കണ്ടെത്തി. ഷൊർണൂരിൽ ട്രെയിനിറങ്ങി ബസിൽ പട്ടാമ്പി ഭാഗത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്. ബംഗളൂരുവിൽനിന്ന് കൊപ്പം, പട്ടാമ്പി പ്രദേശങ്ങളിൽ വിൽപനയ്ക്കായി കൊണ്ടുവന്നതാണ് ലഹരി വസ്തുക്കളെന്ന് അരുൺ മൊഴി നൽകി. പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എൻ. കേശവദാസ്, ഒറ്റപ്പാലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീജേഷ്, ആർ.പി.എഫ് എസ്.ഐ അജിത് അശോക്, ഷാജു തോമസ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.