Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊച്ചുവേളിയില്‍...

കൊച്ചുവേളിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

text_fields
bookmark_border
mdma
cancel

വ​ലി​യ​തു​റ: കൊ​ച്ചു​വേ​ളി റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നി​ല്‍ ട്രെ​യി​ന്‍ മാ​ര്‍ഗം വി​ല്‍പ്പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. ചി​റ​യി​ന്‍കീ​ഴ് സ്വ​ദേ​ശി സൂ​ര​ജി​നെ (24) യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ കൊ​ച്ചു​വേ​ളി റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ ആ​ര്‍.​പി.​എ​ഫ് പി​ടി​കൂ​ടി​യ​ത്.

മൈ​സൂ​രു-​കൊ​ച്ചു​വേ​ളി എ​ക്‌​സ്​​പ്ര​സി​ല്‍ കൊ​ച്ചു​വേ​ളി റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ സൂ​ര​ജ് മ​യ​ക്ക്മ​രു​ന്ന് വാ​ങ്ങാ​നെ​ത്തു​ന്ന ആ​ളെ കാ​ത്ത് റെ​യി​ല്‍വേ യാ​ര്‍ഡി​നു സ​മീ​പം കാ​ത്തു​നി​ല്‍ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ര്‍.​പി.​എ​ഫി​ന്റെ കെ​ണി​യി​ല്‍പ്പെ​ട്ട​ത്. യാ​ര്‍ഡി​നു സ​മീ​പം സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ സൂ​ര​ജി​നെ ആ​ര്‍.​പി.​എ​ഫ് അ​ധി​കൃ​ത​ര്‍ നി​രീ​ക്ഷി​ച്ചു. തു​ട​ര്‍ന്ന് ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്ക​വേ സം​ഘം പി​ന്തു​ട​ര്‍ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്ന്​ 25 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ത്തി. ബെം​ഗ​ളൂ​രു​വി​ല്‍ നി​ന്നാ​ണ് എം.​ഡി.​എം.​എ വാ​ങ്ങി ട്രെ​യി​നി​ൽ കൊ​ച്ചു​വേ​ളി​യി​ല്‍ എ​ത്തി​യ​ത്. എം.​ഡി.​എം.​എ​യു​ടെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും ഇ​യാ​ള്‍ മു​മ്പും ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്നോ എ​ന്നും അ​ന്വേ​ഷി​ക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochuvelimdmaarrest
News Summary - Youth arrested with MDMA in Kochuveli
Next Story