നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ
text_fieldsആലപ്പുഴ: നിരോധിത പുകയില ഉൽപന്നങ്ങളുമായി പരുമല താഴ്ചയില്‍ വാലുപറമ്പില്‍ ജിജൊയെ (37) ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ പൊലീസും ചേര്‍ന്ന് പിടികൂടി. 105 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായാണ് പിടികൂടിയത്.
ഏകദേശം 40 ലക്ഷം രൂപ വിലവരും. രണ്ട് കാറുകളിലും പിക്കപ് വാനിലുമായി ചെങ്ങന്നൂരിലുള്ള ഇടപാടുകാർക്ക് കൈമാറാൻ കൊണ്ടുവന്നതായിരുന്നു. ബംഗളൂരുവിൽനിന്ന് സവാള കയറ്റി വരുന്ന ലോറിയിലാണ് പുകയില ഉൽപന്നങ്ങൾ ഇവിടെ എത്തിക്കുന്നത്.
ഇയാളുടെ ചെങ്ങന്നൂർ പാണ്ടനാട് ഭാഗത്തുള്ള വാടക വീട്ടിൽ പരിശോധന നടത്തി അവിടെ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന ഹാൻസും പിടികൂടി. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ബിനുകുമാർ, ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ജോസ് ആര്. എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.