രണ്ടുകിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsകോഴിക്കോട്: രണ്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ്െചയ്തു. വെള്ളിപറമ്പ് ഉമ്മളത്തൂരിലെ നാലു സെൻറ് കോളനിയിൽനിന്ന് തച്ചീരിക്കണ്ടി ആനന്ദ് (23), താമരശ്ശേരി കൈക്കലാട്ട് ഫഹദ് (24) എന്നിവരെയാണ് മെഡിക്കൽ കോളജ് എസ്.ഐ വി.വി. ദീപ്തിയും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.
വെള്ളിപറമ്പിലും മെഡിക്കൽ കോളജിലും പരിസര പ്രദേശങ്ങളും കഞ്ചാവിെൻറയും മറ്റു ലഹരി വസ്തുക്കളുടെയും വ്യാപക ഉപയോഗവും വിൽപനയും നടക്കുന്നുണ്ടെന്ന പരാതി നാട്ടുകാർക്കുണ്ടായിരുന്നു. ഉമ്മളത്തൂരിലെ കോളനിയിൽ പുറത്തുനിന്ന് നിരവധി യുവാക്കൾ അസമയത്ത് ന്യൂജൻ ബൈക്കുമായി എത്താറുണ്ടെന്നും മുമ്പ് നാട്ടുകാർ ഇത് ചോദ്യം ചെയ്തപ്പോൾ വാഹനം തട്ടിക്കാൻ ശ്രമിച്ചിരുന്നതായും പരാതിയുണ്ടായിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിെനാടുവിലാണ് പ്രതികൾ പിടിയിലായത്. ആനന്ദിനെതിരെ നേരത്തേ കസബ പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസുണ്ടായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ അമ്പതിനായിരം രൂപയോളം വിലവരുമെന്നും കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചത് എന്നതിനെ കുറിച്ച് വിശദമായി അന്വേഷിച്ചുവരുകയാണെന്നും മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബെന്നിലാൽ പറഞ്ഞു.
അഞ്ചുമാസത്തിനിടെ 12 കേസുകളിലായി 50 കിലോയോളം കഞ്ചാവും 60 ഗ്രാം എം.ഡി.എം.എയും 300 ഗ്രാം ഹഷീഷും 10,000ത്തിലധികം പുകയില ഉൽപന്നങ്ങളും 310 മയക്കുമരുന്ന് ഗുളികകളും ഹഷീഷ് ഓയിലും നഗരത്തിൽ നിന്ന് പിടികൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.