Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി കാറിൽ സഞ്ചരിച്ച യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
മയക്കുമരുന്നുമായി കാറിൽ സഞ്ചരിച്ച യുവാക്കൾ അറസ്റ്റിൽ
cancel
camera_alt

അറസ്റ്റിലായ യു​വാ​ക്ക​ൾ

ഉ​ദു​മ: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പ്‌, ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മൂ​ന്നു യു​വാ​ക്ക​ളെ ബേ​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​ള​നാ​ട്ടെ അ​ര​വി​ന്ദ് മു​ര​ളി (21), കു​ഞ്ച​ത്തൂ​രി​ലെ അ​ബ്ദു​ൽ ഖാ​ദ​ർ അ​സീം (23), ഉ​ളി​യ​ത്ത​ടു​ക്ക​യി​ലെ മു​ഹ​മ്മ​ദ്‌ യാ​സീ​ൻ (20) എ​ന്നി​വ​രെ​യാ​ണ് പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന ബേ​ക്ക​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ യു.​പി.​ വി​പി​നും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. പ​ള്ളി​ക്ക​ര കോ​ടി ക​ട​പ്പു​റ​ത്ത് കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു യു​വാ​ക്ക​ൾ. മൂ​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു. ല​ഹ​രി​വി​മു​ക്ത സം​സ്ഥാ​നം എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ആ​ൻ​റി ഡ്ര​ഗ് കാ​മ്പ​യി​ൻ 'യോ​ദ്ധാ​വി'​നോ​ട്‌ അ​നു​ബ​ന്ധി​ച്ച് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന 'ക്ലീ​ൻ കാ​സ​ർ​കോ​ട്' ഓ​പ​റേ​ഷ​ന്റെ ഭാ​ഗ​മാ​യി ബേ​ക്ക​ൽ ഡി​വൈ.​എ​സ്.​പി സു​നി​ൽ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest
News Summary - Youths who were traveling in a car with drugs were arrested
Next Story