വീടിനു വേണ്ടി പറമ്പിൽ കല്ലുവെട്ടിയപ്പോൾ തെളിഞ്ഞത് പുരാവസ്തുക്കളും കല്ലറകളും; പിന്നാലെ കണ്ടെത്തിയത് രണ്ട് ഗുഹകൾ
text_fieldsമേപ്പയ്യൂർ: കോഴിക്കോട് അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാരയാട് കാളിയത്ത്മുക്കില്‍ പുരാവസ്തുക്കളും കല്ലറകളും കണ്ടെത്തി. ചെട്ട്യാംകണ്ടി ഷനിലിന്‍റെ ഉമ്മിണിയത്ത് മീത്തൽ എന്ന സ്ഥലത്താണ് പുരാവസ്തുക്കള്‍ കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ടോടെ വീടിനു വേണ്ടി കല്ലുവെട്ടുമ്പോഴാണ് പ്രാചീനകാലത്തെ ഭരണികളും നന്നങ്ങാടികളും കല്ലറകളും കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് രണ്ട് ഗുഹകളും കണ്ടെത്തിയത്. റവന്യു അധികൃതരും മേപ്പയ്യൂര്‍ പൊലീസും സ്ഥലത്തെത്തി.
പുരാവസ്തു ഗവേണഷ വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. കൂടുതല്‍ പരിശോധനക്ക് ശേഷമെ ഇവയുടെ കാലപ്പഴക്കം നിർണയിക്കാൻ കഴിയൂ.
ഗുഹ കണ്ടെത്തി എന്ന വാര്‍ത്ത പരന്നതോടെ കനത്ത മഴയെ വകവെക്കാതെ നിരവധി പേരാണ് ഇവിടെ എത്തിയത്. പ്രാചീനകാലത്തെ കരവിരുതിന്‍റെ മികവ് ഇവിടെ നിന്ന് ലഭിച്ച മൺപാത്രങ്ങളുടെ ആദ്യ കാഴ്ചയിൽ തന്നെ അറിയാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.