ആയോധന കല ലോക ചാമ്പ്യന്‍ഷിപ്പില്‍ യു.എ.ഇക്ക് 12 മെഡലുകള്‍
text_fieldsഅബൂദബി: അബൂദബിയിലെ മുബാദല അറീനയില്‍ ശനിയാഴ്ച കൊടിയിറങ്ങിയ നാലാമത് അന്താരാഷ്ട്ര മിശ്ര ആയോധന കലാ ഫെഡറേഷന് (ഐ.എം.എം.എ.എഫ്.) യുവജന ലോക ചാമ്പ്യന്‍ഷിപ്പില്‍ 12 മെഡലുകള്‍ സ്വന്തമാക്കി യു.എ.ഇ. ദേശീയ ടീം. നാലുവീതം സ്വര്‍ണവും വെള്ളിയും വെങ്കലവുമാണ് ടീം നേടിയത്. കഴിഞ്ഞതവണ കേവലം നാല് മെഡലുകള്‍ മാത്രമായിരുന്നു യു.എ.ഇ. നേടിയത്.
ഫഹദ് അല്‍ ഹമ്മാദി, ഗാല അല്‍ ഹമ്മാദി, സെയിഫ് അൽബലൂഷി, സംസം അല്‍ ഹമ്മാദി എന്നിവരാണ് വിവിധ കാറ്റഗറികളില്‍ യു.എ.ഇക്കു വേണ്ടി സ്വര്‍ണമെഡലുകള്‍ സ്വന്തമാക്കിയത്. നാലുദിനങ്ങളിലായി മുബാദല അറീനയില്‍ അരങ്ങേറിയ ചാമ്പ്യന്‍ഷിപ്പില്‍ യുക്രെയ്ന് ഒന്നും യു.എസ് രണ്ടും തജിക്കിസ്താന് മൂന്നും സ്ഥാനങ്ങള്‍ നേടി.
അടുത്തവര്‍ഷം അബൂദബിയില്‍ നടക്കുന്ന ലോക മിശ്ര ആയോധനകലാ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യു.എ.ഇ. ജിയു ജിറ്റ്സു, മിശ്ര ആയോധനകാ ഫെഡറേഷന് ബോര്‍ഡ് അംഗവും ഫെഡറേഷന്റെ മിശ്ര ആയോധനാ കലാ സമിതിയുടെ ചെയര്‍മാനുമായ ബ്രിഗേഡിയര്‍ മുഹമ്മദ് ബിന്‍ ദല്‍മൂജ് അല്‍ ധാഹിരി പറഞ്ഞു. നേട്ടം കൈവരിച്ച ടീമിനെ അദ്ദേഹം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.