സുഗതകുമാരി ഭൂമിക്കും അമ്മക്കും സ്ത്രീക്കും വേണ്ടി പാടിയ കവിയാണെന്ന് ആലങ്കോട് ലീലാകൃഷ്ണർ
text_fieldsവയനാട് : സുഗതകുമാരി ഭൂമിക്കും അമ്മക്കും സ്ത്രീക്കും വേണ്ടി വേവലാതിയോടെ പാടിയ കവിയാണെന്ന് ആലങ്കോട് ലീലാകൃഷ്ണർ. വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യും സെന്റർ ഫോർ ഇക്കോളജിയും ചേർന്ന് ഏർപ്പെടുത്തിയ മൂന്നാമത് മികച്ച പ്രകൃതി സൗഹൃദ -ഹരിത വിദ്യാലയത്തിനുള്ള പുരസ്‌കാരം തൃശ്ശിലേരി ഗവ. ഹയർ സെക്കന്ററി സ്കൂളിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.
ഒരു പൂമ്പാറ്റയുടെ ചിറകൊച്ച നിൽക്കുമ്പോൾ ഭൂമി അനാഥമാവുന്നുവെന്ന് ആദ്യം തിരിച്ചറിയുന്നത് കവികളാണ്. അത് മനസിലാക്കിയ കവിയായിരുന്നു സുഗതകുമാരിയെന്നും ലീലാ കൃഷ്ണൻ പറഞ്ഞു. പ്രോത്സാഹന സമ്മേളനത്തിനർഹമായ കരിഞ്ഞാലി ജി.യു.പി.സ്ക്കൂളിനും തരിയോട് എ.എസ് .എൽ.പി സ്ക്ളിനുമുള്ള പുരസ്കാരവും അദ്ദേഹം നൽകി.
യോഗം പഞ്ചായത്തംഗം കെ.ജി. ജയ ഉദ്ഘാടനം ചെയ്തു. എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. ബാബു മൈലമ്പാടി, ഡോ: സുമാ വിഷണുദാസ് തോമസ് അമ്പലവയൽ, രാജേഷ്കൃഷ്ണൻ, എം. ഗംഗാധരൻ, കെ.സക്കീർ, ഷംലടീച്ചർ സംസാരിച്ചു. പ്രിൻസിപ്പാൾ എ.പി. ഷീജ സ്വാഗതവും ഹെഡ് മാസ്റ്റർ കെ.കെ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ നൃത്ത ശില്പവും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.