മണ്ണിലിടമില്ലാത്തവരുടെ മൗനത്തിന്‍റെ മറുപുറം തേടി അപത്രിദാസ്
text_fieldsഅപത്രിദാസ് (ദേശമില്ലാത്തവർ)
ബ്രസീൽ
ഭാഷ: പോർച്ചുഗീസ്
സംവിധാനം: ലെനേഴ്സൺ പൊലോനിനി
അവതരണം: പാനിയ നോവ ദെ തിയത്രോ
തൃശൂർ: ചവിട്ടി നിൽക്കാൻ മണ്ണില്ലാത്ത ലോകത്തെ അനേക കോടി മനുഷ്യരുടെ കഥ പറയുന്ന ബ്രസീലിയൻ നാടകമകണ് നാടകമാണ് അപത്രിദാസ്. പോർച്ചുഗീസ് ഭാഷയിലാണ് നാടകം അരങ്ങിലെത്തുക. നാല് കഥാപാത്രങ്ങളിലൂടെയാണ് ഈ രാഷ്ട്രീയനാടകം കടന്നുപോകുന്നത്. പ്രശസ്ത നാടകകൃത്ത് കരീന കാസുസെല്ലി എഴുതിയ നാടകം ലെനേഴ്സൺ പൊലോനിനിയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ലോകത്ത് 12 ദശലക്ഷത്തിലധികം ആളുകൾ രാജ്യമില്ലാത്തവരായി ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്വന്തം രാജ്യത്തുപോലും പരിഗണിക്കപ്പെടാതെ മാറ്റി നിർത്തപ്പെട്ടവരുടെ ശബ്ദമായി മാറി കൊണ്ടാണ് ഉദ്ഘാടന നാടകം അപത്രിദാസ് (ദേശമില്ലാത്തവർ) 2024ലെ അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്ഫോക്കിലെത്തുന്നത്.
ഗ്രീക്ക് ഇതിഹാസ കഥാപാത്രങ്ങളായ കസാന്ദ്ര, ഹെക്യൂബ, പ്രൊമിത്യൂസ്, ഹെർക്കുലീസ് എന്നീ കഥാപാത്രങ്ങങ്ങളെ അടിസ്ഥാനമാക്കി കരീന കാസുസെല്ലി എഴുതിയ ഒരു മൾട്ടിമീഡിയ ഷോയാണ് അപത്രിദാസ്. നാല് പുരാണ കഥാപാത്രങ്ങൾ അധികാരം, വിയോജിപ്പ്, വിദ്വേഷം, അനീതി എന്നിവയുടെ ബന്ധങ്ങൾ അവതരിപ്പിക്കുന്നു. അത് ക്രൂരമായ പ്രതികാരത്തിനും ദാരുണമായ വിധികൾക്കും വഴിയൊരുക്കുന്നു. നാല് മൊണോലോഗുകളിലൂടിയാണ് ഈ സമകാലിക രാഷ്ട്രീയ നാടകം കടന്നു പോവുന്നത്.
ഭയത്തിന്റെ നിർമ്മാണത്തെ സമൂഹത്തിന്റെ വലിയ പരിവർത്തന തിന്മയായി കണക്കാക്കണമെന്ന സിഗ്മണ്ട് ബൗമാന്റെ പ്രസ്താവനയാണ് നാടകത്തിന്റെ മുഖ്യ ആശയം. എല്ലാത്തരം ഭയത്തിനുമെതിരെ സമാന്തരമായി പുരോഗമനമെന്ന ആശയം പങ്കിട്ടുകൊണ്ടാണ് അപത്രിദാസ് ആസ്വാദകാർക്ക് മുന്നിലെത്തുന്നത്.
മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം ഉറപ്പുനൽകുന്ന ദേശീയതയ്ക്കുള്ള അവകാശം ലംഘിക്കുന്ന, നിയമങ്ങൾക്കു പുറത്തുള്ള, മനുഷ്യ അന്തസ്സിനു താഴെയുള്ള, സ്ഥാനമില്ലാത്ത, സ്വീകരിക്കപ്പെടാത്ത ഒരു രാജ്യം. ദേശീയത ആരോപിക്കാത്ത നിയമങ്ങളുള്ള സംസ്ഥാനങ്ങളുടെ പ്രദേശത്ത് ജനിച്ച വംശീയ ന്യൂനപക്ഷങ്ങളിൽ പെട്ട ആളുകൾ. അതിനാൽ തന്നെ സ്ഥിരതയില്ലാത്ത അവർ അദൃശ്യരും പാർശ്വവൽക്കരിക്കപ്പെട്ടവരും അജ്ഞാതരുമായി തുടരുന്നതിനാൽ, മിക്ക ആളുകളും ഈ അവസ്ഥ മനസ്സിലാക്കുന്നില്ല.
2023ൽ ടെഹ്‌റാനിലെ ഫഡ്ജർ ഇന്റനാഷനൽ തിയറ്റർ ഫെസ്റ്റിവലിലും ഇറാഖിലെ ബാഗ്ദാദ് ഇന്റനാഷണനൽ തിയറ്റർ ഫെസ്റ്റിവലിലും അവതരിപ്പിച്ച നാടകമാണ് ഫെബ്രുവരി ഒമ്പതിന് കേരള സംഗീത നാടക അക്കാദമിയിലെ ആക്ടർ മുരളി തിയറ്ററിൽ വൈകീട്ട് 7.30ന് പ്രദർശനത്തിനൊരുങ്ങുന്നത്. ഞായറാഴ്ച വെകെുന്നേരം ഏഴിന് നാടകത്തിന്റെ പുനരവതരണം ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.