ഒടിഞ്ഞ കാലിൽ ഒരു കാലിഗ്രഫി
text_fields'ഇൗ ചുമരിൽ കാണുന്നതൊന്നും കഥയോ കവിതയോ ചിത്രങ്ങളോ അല്ല. മറിച്ച് എെൻറ ആത്മാവിെൻറ അടയാളപ്പെടുത്തലാണ്...'- വാഴക്കാട് സ്വദേശിനിയായ ഫാത്തിമ സെഹ്റ ബാത്തൂലിെൻറ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുേമ്പാൾ മനോഹരമായ ഇൗ വാചകങ്ങൾ കാണാം. ഏതൊരു കാൻവാസിലും അക്ഷരങ്ങളെ മനോഹരമായ ചിത്രങ്ങളാക്കി മാറ്റുന്ന കാലിഗ്രഫി ആർട്ടിസ്റ്റാണ് ഫാത്തിമ. ഇപ്പോൾ കാൻവാസിൽ മാത്രമല്ല, തെൻറ കാലിലും ഒരു കാലിഗ്രഫി പരീക്ഷിച്ചിരിക്കുകയാണ് ഇൗ പെൺകുട്ടി. അതിന് നൽകിയ കാപ്ഷൻ 'കാല്ഗ്രഫി' എന്നും.
മൂന്ന് ദിവസം മുമ്പാണ് ഫാത്തിമയുടെ കാലിന് ഒരു ഒടിവ് സംഭവിച്ചത്. കാലിന് പ്ലാസ്റ്റർ ഇടേണ്ടി വന്നപ്പോൾ ഫാത്തിമ ഡോക്ടർമാരോട് ഒരുകാര്യം ആവശ്യപ്പെട്ടു. കാലിൽ ഒരു കാലിഗ്രഫി ഒരുക്കണം. ഇതനുസരിച്ച് ഡോക്ടർമാൾ വരക്കാൻ പാകത്തിന് കാലിൽ പ്ലാസ്റ്ററിെൻറ രൂപത്തിൽ ഒരു കാൻവാസ് ഒരുക്കികൊടുത്തു. സെൽഫ് മോട്ടിവേഷന് വേണ്ടിയാണ് കാലിലെ ഇൗ കാലിഗ്രഫിയെന്ന് ഫാത്തിമ പറയുന്നു.
റെസ്പിറേറ്ററി െതറാപിസ്റ്റായി േജാലി ചെയ്യുകയാണ് ഫാത്തിമ സെഹ്റ ബാത്തൂൽ. ഇപ്പോൾ മൂന്നുവർഷമായി അറബിക് കാലിഗ്രഫിയിൽ ഗവേഷണം നടത്തുന്നു. മറ്റു അക്ഷരങ്ങളെ അപേക്ഷിച്ച് അറബിയിലെ അക്ഷരങ്ങൾ വളരെ മനോഹരമായി വരക്കുകയും എഴുതുകയും ചെയ്യാം. അതുപയോഗിച്ച് മനോഹരമായി ചിത്രങ്ങൾ ഒരുക്കി വരുന്നതിനിടെയാണ് ഫാത്തിമക്ക് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്.
ഖുർആൻ ആയത്തുകൾ, പേരുകൾ എന്നിവയാണ് പ്രധാനമായും കാലിഗ്രഫിയിൽ ചെയ്തുനൽകുന്നത്. ഗൃഹപ്രവേശത്തിനും വിവാഹത്തിനുമെല്ലാം സമ്മാനങ്ങൾ നൽകാനായി കാലിഗ്രഫി ചെയ്തു നൽകും. കൂടാതെ വീടിെൻറ ഇൻറീരിയർ ഡിസൈനിങിനും ഫാത്തിമ കാലിഗ്രഫി ചെയ്തുനൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.