കരവിരുതിൽ അറബിക് കാലിഗ്രഫി വിരിയിച്ച് മലയാളി വീട്ടമ്മ
text_fieldsജിദ്ദ: മലയാളി വീട്ടമ്മയായ യുവതിയുടെ അറബിക് കാലിഗ്രഫി ശ്രദ്ധേയമാകുന്നു. ജിദ്ദ മുശ്രിഫയിൽ പ്രവാസി കുടുംബിനിയായി കഴിയുന്ന ഹംദിയയാണ് അറബിക് കാലിഗ്രഫിയിൽ ശ്രദ്ധേയമായിരിക്കുന്നത്.
മലപ്പുറം അരീക്കോട് തച്ചണ്ണ സ്വദേശിയും സൗദിയിൽ മഖ്ദൂം ട്രേഡിങ് കമ്പനിയിൽ ബിസിനസ് പങ്കാളിയുമായ മുഹമ്മദ് നഈമിന്റെ ഭാര്യയും ജിദ്ദയിൽ പ്രവാസിയായ സി.ടി. അബ്ദുൽ ജലീലിന്റെ മകളുമായ ഹംദിയ ജിദ്ദ അൽനൂർ സ്കൂൾ പൂർവ വിദ്യാർഥിനികൂടിയാണ്.
അറബിക് കാലിഗ്രഫി കൂടാതെ സ്റ്റോൺ വർക്കിലും എംബ്രോയിഡറിയിലും കഴിവ് തെളിയിച്ചിരിക്കുകയാണ് ഹംദിയ. കോവിഡ് കാലത്ത് വീട്ടിനകത്ത് വെറുതെ ഇരുന്നപ്പോൾ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന തോന്നലിൽനിന്ന് തുടങ്ങിയതാണ് കാലിഗ്രഫി. ഈ രംഗത്ത് പ്രത്യേകം കോഴ്സോ പഠനമോ ഒന്നും നടത്താതെ പ്രവാസത്തിലെ ഒഴിവുസമയത്ത്, ഭർത്താവായ നഈമിന്റെയും പിതാവായ ജലീലിന്റെയും പൂർണ പിന്തുണയോടെ സ്വായത്തമാക്കിയതായിരുന്നു ഇതെല്ലാം.
ഇതുവരെ വരച്ച മുഴുവൻ കാലിഗ്രഫി വരകളും നിലവിൽ വീട്ടിലെ സ്വീകരണ മുറിയിൽ അലങ്കാരത്തിന് വെച്ചിരിക്കുകയാണ്. ആവശ്യക്കാർക്ക് കാലിഗ്രഫി രചനകൾ വരച്ചുകൊടുക്കുന്നുമുണ്ട്. മക്കൾ: മാഹിർ, നബ്ഹാൻ. മാതാവ്: റജുല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.