Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightആർട്ട്​ ദുബൈ: കലയുടെ...

ആർട്ട്​ ദുബൈ: കലയുടെ മേളപ്പെരുക്കം

text_fields
bookmark_border
ആർട്ട്​ ദുബൈ: കലയുടെ മേളപ്പെരുക്കം
cancel
camera_alt

ആർട്ട്​ ദുബൈയിൽ ​ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ സന്ദർശിക്കുന്നു

ദുബൈ: ലോകത്തിലെ കലാവിസ്മയങ്ങൾ ഒരുമിക്കുന്ന ആർട്ട്​ ദുബൈക്ക്​ മികച്ച പ്രതികരണം. വ്യത്യസ്തതകളും പുതുമകളുമായെത്തിയ മേളയുടെ അഞ്ചാം സീസൺ ഇന്ന്​ സമാപിക്കും. ദുബൈ മദീനത്ത്​ ജുമൈറയിൽ നടക്കുന്ന പ്രദർശനം ലോകത്തിലെ തന്നെ ഏറ്റവും ഏറ്റവും വലിയ ആർട്ട്​ ഫെസ്റ്റിവലാണ്​. യു.എ.ഇ വൈസ്​പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ആർട്ട്​ ദുബൈ സന്ദർശിച്ചു.

25 ക്ഷണിതാക്കൾക്ക്​ പുറമെ 44 രാജ്യങ്ങളിലെ നൂറോളം പേരുടെ പ്രദർശനങ്ങളുണ്ട്​ ഇവിടെ. 30 ശതമാനവും പുതുമുഖങ്ങളാണ്​. ആർട്ട്​ ദുബൈയുടെ ഏറ്റവും വലിയ എഡിഷനാണിത്​. ടിക്കറ്റ്​ വിറ്റുകിട്ടുന്നതിന്‍റെ 25 ശതമാനം യുക്രെയ്​നിലെ കെടുതി അനുഭവിക്കുന്നവർക്ക്​ കൈമാറുമെന്ന്​ സംഘാടകർ അറിയിച്ചിട്ടുണ്ട്​. യുനിസെഫ്​ വഴിയാണ്​ തുക നൽകുക. മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ, ഗ്ലോബൽ സൗത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ആധുനികവും സമകാലികവുമായ കലകളെ കേന്ദ്രീകരിച്ചുള്ള പ്രദർശനങ്ങൾ, ഇൻസ്റ്റലേഷൻ, ആർട് വർക്ക്, സിമ്പോസിയങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, വർക്ക്‌ഷോപ്പുകൾ, ഓഫ്-സൈറ്റ് സന്ദർശനങ്ങൾ എന്നിവ നടക്കുന്നുണ്ട്​. അക്കാദമിക്, വിമർശകർ, ക്യൂറേറ്റർമാർ, കലാകാരന്മാർ എന്നിവർ നേതൃത്വം നൽകുന്ന സെഷനുകളും നടന്നു. ലക്ഷക്കണക്കിന്​ രൂപക്കാണ്​ ഓരോ കലാസൃഷ്ടികളും വിൽക്കുന്നത്​.

ലോക പ്രശസ്ത കലാകാരൻമാരുടെ സൃഷ്​ടികൾ ഏറ്റുവാങ്ങാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ എത്തുന്നു. ഇത്തവണ ഡിജിറ്റൽ സെക്ഷനും അവതരിപ്പിച്ചിട്ടുണ്ട്​. ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള വരകളുടെ പ്രദർശനമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE EMARAT BEATS
News Summary - Art Dubai: The Leap of Art
Next Story