ആർട്സ് ക്ലബ്
text_fieldsറോയി പൂച്ചേരിൽ
നിറം പകർന്ന മോഹം
മുളയിട്ട മോഹങ്ങൾ തൻ
ജീവധാരയ്ക്കെന്തു നിറം
സങ്കലനത്താൽ ഒന്നായപ്പോൾ,
അന്നതിന് പ്രണയനിറം
ഭ്രൂണമായ് വളർന്നപ്പോൾ,
അമ്മതൻ കരുതലിൻ നിറം
വെൺമേഘച്ചുരുളുകളായ്
ഉയരങ്ങളിലേക്കുയരാൻ
വെമ്പുന്നൂ മോഹമിന്ന് ...
ഓളമായ്, തിരമാലയായ്
അകതാരിൽ തുള്ളിക്കളിക്കുന്നു,
വിജനമാം മരുഭൂവിൽ
ഒന്നിരിക്കാൻ ചില്ല തേടും പറവ പോൽ .....
വെറിപൂണ്ട കാലൻമാർ
തിരക്കുന്നുണ്ടിന്നതിൻ നിറം,
വിചാരണയ്ക്കായ് കൂടുന്നു
കൂട്ടമായ് നിറം നോക്കി,
അരുതേ റാഞ്ചിയെടുക്കല്ലെ,
അരിയരുതേ ചിറകുകൾ,
അരുണിമ കലർന്നൊരാ മോഹത്തിൻ ശോണിതം,
പടരാതിരിക്കട്ടിക്ഷിതിയിൽ
ഉയരട്ടെ പറക്കട്ടെ
അനന്ത നീലിമയിൽ,
നിറമെന്തിനു ചാർത്തുന്നു മർത്യാ,
വിഹരിക്കട്ടെ മോഹം
അഭംഗുരം വിഹായസ്സിൽ.
********************************************************************
ബുർഹാമ അൽ ആലി മോട്ടോഴ്സിനു സമീപത്തുനിന്ന് റിയ നൗഷാദ് പകർത്തിയ ചിത്രം
റിയ നൗഷാദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.