അശ്വതിയുടെ കരസ്പർശത്തിൽ അറബിക് കാലിഗ്രഫി
text_fieldsഅശ്വതിയുടെ വിരലുകളാൽ ഖുർആൻ വചനമായ ആയത്തുൽ കുർസി വിരചിതമായപ്പോൾ കണ്ടവരെല്ലാം അഭിനന്ദനം ചൊരിഞ്ഞു. ചിത്രകാരിയായ കീഴ്പ്പള്ളി കോഴിയോട് സ്വദേശിനി അശ്വതിയാണ് അറബിക് കാലിഗ്രഫി രചനയിലൂടെ ശ്രദ്ധേയാകുന്നത്. കാസർകോട് എൽ.ബി.എസ് കോളജിൽ എൻജിനീയറിങ് അവസാന വർഷ വിദ്യാർഥിനിയാണ് കീഴ്പ്പള്ളി കോഴിയോട് ജനാർദനൻ–സുജിത ദമ്പതികളുടെ മകൾ അശ്വതി.
മ്യൂറൽ പെയിൻറിങ്, ക്രാഫ്റ്റ്, അറബിക് കാലിഗ്രഫി, പെയിൻറിങ്, ഹൂപ് എംബ്രോയ്ഡറി, ബോട്ടിൽ ആർട്ട് തുടങ്ങി അശ്വതി എന്ന അച്ചുവിെൻറ രചനാവൈദഗ്ധ്യത്തിെൻറ പട്ടിക നീണ്ടതാണ്. അടുത്തതായി വരക്കാൻ ലക്ഷ്യമിടുന്നത് അല്ലാഹുവിെൻറ നാമങ്ങൾ അടങ്ങിയ അസ്മാഉൽ ഹുസ്നയാണ്. കോവിഡ് കാലത്താണ് അറബിക് കാലിഗ്രഫിയിൽ ഇഷ്ടം തോന്നിയതും ഒരുകൈ നോക്കിയതും.
യുട്യൂബിൽ നിന്നുള്ള പാഠങ്ങൾ കൈമുതലാക്കിയാണ് വര. വീടുകൾക്കു മുന്നിൽ തൂക്കിയിടാറുള്ള മാഷാ അല്ലാഹ്, ബിസ്മില്ലാഹ്, സലാം കൂടാതെ ജീസസിന്റെ ചിത്രങ്ങളും ചുമർചിത്രങ്ങളും അശ്വതി വരക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.