സീമയുടെ കാൻവാസിലെ 'ആയത്തുൽ കുർസി'
text_fieldsവിശുദ്ധ ഖുർആനിലെ ‘ആയത്തുൽ കുർസി’ എന്ന ഭാഗം പരമ്പരാഗ കേരള ശൈലിയിൽ ഒരുക്കി ശ്രദ്ധേയയാവുകയാണ് കൊച്ചി സ്വദേശിനി സീമ സുരേഷ്. ആദ്യമായാണ് കേരള രീതിയിൽ ഇത്തരത്തിൽ ചിത്ര വിസ്മയം ഒരുങ്ങുന്നത്. മൂന്നടി നീളവും നാലടി വീതിയുമുള്ള ക്യാൻവാസിലാണ് ദുബൈയിൽ പ്രവാസിയായ സീമ ഇതൊരുക്കിയിട്ടുള്ളത്. കൊച്ചിയിൽ ഇസ്ലാമിക പണ്ഡിതന്റെ അടുത്തുനിന്ന് അറബിക് അക്ഷരങ്ങൾ പഠിച്ചാണ് സീമ ആയത്തുൽ കുർസി ക്യാൻവാസിലേക്ക് പകർത്തിയത്. ആയത്തുകളുടെ അർഥം മനസ്സിലാക്കിയാണ് സീമ ഈ ദൗത്യം മനോഹരമായി പൂർത്തീകരിച്ചത് എന്ന പ്രത്യേകതയുമുണ്ട്.
ഇരുപത് വർഷത്തിലധികമായി കേരളത്തിൽ ചിത്രകലാ രംഗത്തും അധ്യാപന രംഗത്തും സജീവമാണിവർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദുബൈയിലുമായി ഇരുപതോളം ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. കൊച്ചി പാലാരിവട്ടത്ത് സ്വന്തമായി ആർട് ഇൻ ആർട് എന്ന പേരിൽ ആർട് ഗ്യാലറി നടത്തുന്നുണ്ട്. ദുബായിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സീമ. യു.എ.ഇയുടെ സംസ്കാരവും ചരിത്രവും ഒരൊറ്റ കാൻവാസിൽ പകർത്തിയ സീമയുടെ ചിത്രപ്രദർശനം നേരത്തെ ശ്രദ്ധേയമാകുന്നു. പതിനാറര അടി നീളവും 7അടി ഉയരവുമുള്ള ക്യാൻവാസിൽ തനി കേരള ചുമർച്ചിത്ര ശൈലിയിൽ ചിത്രം വരച്ചെടുത്തിരുന്നത്. ചിത്രകാരിയും ചിത്രങ്ങളും ദുബൈയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.