ബ്രസീലുകാരി ക്ലാരയുടെ അമ്മക്കും കുഞ്ഞിനും നിറഞ്ഞ കൈയടി
text_fieldsചെറുതുരുത്തി: അതിജീവനത്തിനായി പൊരുതുന്ന അമ്മയുടെയും കുഞ്ഞിന്റെയും കഥാപാത്രത്തെ നാടക രൂപത്തിൽ അവതരിപ്പിച്ച് ബ്രസീൽ തിയറ്റർ കലാകാരി. ചെറുതുരുത്തി കഥകളി സ്കൂളിൽ നാല് വർഷമായി കഥകളി പഠിക്കുന്ന വിദ്യാർഥിയും ബ്രസീൽ തീയറ്റർ കലാകാരിയുമായ മരിലിൻ ക്ലാരയാണ് (35) നുൺസ് കൾചറൽ എക്സ്ചേഞ്ച് പരിപാടിയുടെ ഭാഗമായി ചെറുതുരുത്തി കഥകളി സ്കൂളിൽ ‘സ്റ്റാർസ്’ എന്ന നാടകം അവതരിപ്പിച്ചത്.
പ്രണയത്തിൽ കുടുങ്ങി തെരുവിൽ ഉപേക്ഷിക്കപ്പെട്ട അതിജീവനത്തിനായി പൊരുതുന്ന സ്ത്രീയെ അവതരിപ്പിച്ചാണ് ക്ലാര കൈയടി നേടിയത്. പിന്നണിയിൽ ബ്രസീൽ കലാകാരൻ രാഓണി പ്രവർത്തിച്ചു. നാല് വർഷമായി തുടർച്ചയായി വെക്കേഷൻ സമയങ്ങളിൽ കഥകളി പഠിക്കാനായി ഇവർ എത്തുന്നു. കഴിഞ്ഞ തവണ പോകുമ്പോൾ കേരളത്തിന്റെ കഥകളി ബ്രസീലിൽ അവതരിപ്പിക്കുമ്പോൾ നിങ്ങൾക്ക് പഠിക്കാനായി ഞാൻ ഞങ്ങളുടെ നാട്ടിലെ തിയറ്റർ നാടകം പഠിക്കാൻ അവസരം ഉണ്ടാക്കിത്തരാമെന്ന് വാക്കാണ് ക്ലാര നിറവേറ്റിയിരിക്കുന്നത്. അവതരണത്തിന് ശേഷം കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ ക്ലാരയെ ആദരിച്ചു. കഥകളി സ്കൂൾ മാനേജർ രവീന്ദ്രനാഥ് സെക്രട്ടറി സുമേഷ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.