Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightകേ​ര​ള സം​ഗീ​ത നാ​ട​ക...

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ പ്ര​ഫ​ഷ​ന​ല്‍ നാ​ട​ക മ​ത്സ​ര​ത്തി​ന് തു​ട​ക്കം

text_fields
bookmark_border
കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ പ്ര​ഫ​ഷ​ന​ല്‍ നാ​ട​ക മ​ത്സ​ര​ത്തി​ന് തു​ട​ക്കം
cancel
camera_alt

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ​പ്ര​ഫ​ഷ​ന​ല്‍ നാ​ട​ക മ​ത്സ​ര​ത്തിന്‍റെ ആ​ദ്യ ദി​ന​ത്തി​ൽ അ​ര​ങ്ങേ​റി​യ കൊ​ച്ചി​ന്‍ ച​ന്ദ്ര​കാ​ന്ത​ത്തി​െൻറ ‘അ​ന്നം’ നാ​ട​ക​ത്തി​ൽ​നി​ന്ന്

തൃ​ശൂ​ർ: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നി​ശ്ശ​ബ്​​ദ​മാ​യ നാ​ട​ക അ​ര​ങ്ങി​ന് പു​തു​ജീ​വ​ൻ ന​ൽ​കി കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ പ്ര​ഫ​ഷ​ന​ല്‍ നാ​ട​ക മ​ത്സ​ര​ത്തി​ന് തു​ട​ക്ക​മാ​യി. കെ.​ടി. മു​ഹ​മ്മ​ദ് സ്മാ​ര​ക തി​യ​റ്റ​റി​ല്‍ അ​ക്കാ​ദ​മി വൈ​സ് ചെ​യ​ര്‍മാ​ന്‍ സേ​വ്യ​ർ പു​ല്‍പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ര്‍വാ​ഹ​ക സ​മി​തി അം​ഗം ഫ്രാ​ന്‍സി​സ് ടി. ​മാ​വേ​ലി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2020ലെ ​ഗു​രു​പൂ​ജ അ​വാ​ര്‍ഡ് ജേ​താ​വ്​ പി.​വി.​കെ. പ​ന​യാ​ലി​നെ സേ​വ്യ​ര്‍ പു​ല്‍പ്പാ​ട്ട് ആ​ദ​രി​ച്ചു. കെ. ​രാ​ഘ​വ​ന്‍ പു​ര​സ്‌​കാ​ര ജേ​താ​വാ​യ അ​ക്കാ​ദ​മി നി​ര്‍വാ​ഹ​ക സ​മി​തി അം​ഗ​വും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ വി​ദ്യാ​ധ​ര​ന്‍ മാ​സ്​​റ്റ​റെ അ​ശോ​ക​ന്‍ ച​രു​വി​ല്‍ പൊ​ന്നാ​ട അ​ണി​യി​ച്ചു. അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ഡോ. ​പ്ര​ഭാ​ക​ര​ന്‍ പ​ഴ​ശ്ശി സ്വാ​ഗ​ത​വും നി​ര്‍വാ​ഹ​ക സ​മി​തി അം​ഗം അ​ഡ്വ. വി.​ഡി. പ്രേ​മ​പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

'പു​സ്ത​ക​ക്കാ​ലം-​നൂ​റ് ദി​നം: നൂ​റ് പു​സ്ത​കം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ എ​ട്ട് പു​സ്ത​ക​ങ്ങ​ള്‍ പി.​വി.​കെ. പ​ന​യാ​ലി​ന് ന​ല്‍കി സാ​ഹി​ത്യ​കാ​ര​ന്‍ അ​ശോ​ക​ന്‍ ച​രു​വി​ല്‍ പ്ര​കാ​ശം ചെ​യ്തു. സേ​വ്യ​ര്‍ പു​ല്‍പ്പാ​ട്ടി‍െൻറ അ​ര​ങ്ങി​ലൂ​ടെ ഒ​രു യാ​ത്ര, ഫ്രാ​ന്‍സി​സ് ടി. ​മാ​വേ​ലി​ക്ക​ര​യു​ടെ ഒ​രു നാ​ഴി​മ​ണ്ണ്, പ്ര​ഫ. സാ​വി​ത്രി ല​ക്ഷ്മ​ണ​െൻറ നാ​ട​ക​ത്തി‍െൻറ നാ​ട്ടി​ല്‍, എ. ​ശാ​ന്ത​കു​മാ​റി‍െൻറ ആ​റ് നാ​ട​ക​ങ്ങ​ള്‍, എം.​എ​ന്‍. വി​ന​യ​കു​മാ​റി‍െൻറ മ​റി​മാ​ന്‍ക​ണ്ണി, സി.​എ​ന്‍. ശ്രീ​വ​ത്സ‍െൻറ അ​ന്വേ​ഷ​ണ വ​ഴി​യി​ല്‍ ജി. ​ശ​ങ്ക​ര​പ്പി​ള്ള, എ.​കെ. പു​തു​ശ്ശേ​രി​യു​ടെ ആ​ര്‍ട്ടി​സ്​​റ്റ്​ പി.​ജെ. ചെ​റി​യാ​ന്‍: നാ​ട​ക​ലോ​ക​ത്തെ ധ്രു​വ​ന​ക്ഷ​ത്രം, ഡോ. ​എ.​കെ. ന​മ്പ്യാ​രു​ടെ നാ​ട​ക​പ്ര​പ​ഞ്ചം എ​ന്നീ പു​സ്ത​ക​ങ്ങ​ളാ​ണ് പ്ര​കാ​ശ​നം ചെ​യ്​​ത​ത്.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ പ​ത്തി​ന് സൗ​പ​ർ​ണി​ക തി​രു​വ​ന​ന്ത​പു​ര​ത്തി‍െൻറ ഇ​തി​ഹാ​സ​വും വൈ​കീ​ട്ട് അ​ഞ്ചി​ന് ക​ണ്ണൂ​ര്‍ നാ​ട​ക​സം​ഘ​ത്തി‍െൻറ കു​മാ​ര​നാ​ശാ​നും ച​ണ്ഡാ​ല​ഭി​ക്ഷു​കി​യും അ​ര​ങ്ങി​ല്‍ എ​ത്തും. കോ​വി​ഡ് നി​ബ​ന്ധ​ന​ക​ള്‍ നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ 250 പേ​ര്‍ക്കാ​ണ് പ്ര​വേ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Sangeetha Nataka Akademi
News Summary - Drama Competition thrissur
Next Story