ഞെട്ടരുത്, ചിത്ര പുസ്തകമല്ല, ഇതൊരു വയലാണ്
text_fieldsജപ്പാനിലെ ഒരു കൂട്ടം നെൽ കർഷകരും കലാകാരൻമാരും ചേർന്ന് വിചിത്രവും അതിമനോഹരവുമായ ചിത്രങ്ങൾ വരച്ചിരിക്കുകയാണ്. കാൻവാസിന് പകരം നെൽവയലിലാണ് ചിത്രം വരച്ചത്. ഛായങ്ങൾക്ക് പകരം ഉപയോഗിച്ചതാകെട്ട വിവിധ ഇനങ്ങളിൽ പെട്ട നെൽകതിരുകളും.
ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇനകഡേറ്റ് എന്ന ദരിത്ര കർഷക ഗ്രാമത്തിലെ അധികൃതർ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും അവരുടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള മാർഗ്ഗങ്ങളാലോചിക്കുന്ന കാലം. ഒരിക്കൽ പ്രാഥമിക വിദ്യാലയത്തിലെ വിദ്യാർഥികളുടെ വലിയകൂട്ടം നെൽകൃഷിയിറക്കുന്നത് അവർ കണ്ടു. അപ്പോൾ തന്നെ അവരുടെയുള്ളിൽ ഒരു ആശയമുദിച്ചു. 'നെൽവയൽ ആർട്ട്'
അവർ പ്രാദേശിക കലാകാരന്മാരെ കർഷകരുമായി സഹകരിപ്പിച്ച് ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരെ കൂടെ കൂട്ടി ഏഴ് വ്യത്യസ്ത നിറത്തിലുള്ള നെല്ലുകളുടെ വിത്ത് മുൻകൂട്ടി തയ്യാറാക്കിയ ഡിസൈനിന് അനുസരിച്ച് നടാനായി തീരുമാനിച്ചു. തീം ഏതെന്ന് തീരുമാനിക്കാനായി എല്ലാ വർഷവും ഗ്രാമത്തിൽ യോഗവും കൂടി.
ഗ്രാമത്തിലെ ഉദ്യോഗസ്ഥർ ലളിതമായ ഒരു കമ്പ്യൂട്ടർ മോക്കപ്പ് ഉണ്ടാക്കി കൂടുതൽ വിശദമായ ചിത്രങ്ങളുണ്ടാക്കാൻ കലാധ്യാപകരോട് ആവശ്യപ്പെട്ടു. ശേഷം കളർ കോഡഡായിട്ടുള്ള മാർക്കറുകൾ ജലമയമായ വയലിൽ പതിച്ചു. പിന്നാലെ കൃത്യമായ ഇനത്തിലുള്ള നെല്ല് അതാത് സ്ഥലത്ത് നടാനായി നാട്ടുകാരെ നിയോഗിക്കുകയും ചെയ്തു. ഒാരോ വർഷവും ഡിസൈനിൽ മാറ്റം വരുത്തി കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനും ഇപ്പോൾ ഇവിടുത്തുകാർക്ക് കഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.