ഫ്ലോട്ടിങ് ബോഡീസിന്‍റെ ആദ്യാവതരണം ബേപ്പൂരിൽ
text_fieldsമ്യാന്മറിൽ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത അഭയാർഥികളുടെ ഫോട്ടൊഗ്രാഫുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് 'ഫ്ലോട്ടിങ് ബോഡീസ്' എന്ന പേരിലുള്ള സമകാലിക അവതരണം ബേപ്പൂർ കലാഗ്രാമിൽ ഞായറാഴ്ച വൈകീട്ട് 7.30ന് നടക്കും. ടെക്നോ ജിപ്‌സിയുടെ നേതൃത്വത്തിൽ അഭീഷ് ശശിധരനാണ് ആശയാവിഷ്കാരം നടത്തിയത്.
റോഹിൻഗ്യൻ ഫോട്ടൊഗ്രാഫുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കലക്ടീവായ പ്രക്രിയയിലൂടെ രൂപപ്പെട്ടതാണ് 'ഫ്ലോട്ടിങ് ബോഡീസ്'. അപരിചിതമായ മണ്ണിലെത്തപ്പെട്ട രണ്ട് ശരീരങ്ങളാണ് അരങ്ങിൽ. നിസ്സഹായതയും പേടിയും പ്രതീക്ഷയും അനുഭവിക്കുന്ന അവർ ചലിക്കുന്നു. ചിലപ്പോൾ നിശ്ചലരാകുന്നു. ആ സന്ദർഭത്തെ സമാന്തരമായി സ്വന്തം ശരീരങ്ങളിലൂടെ ഒരു മൂവ്മെൻറ് ആർട്ടിസ്റ്റും ഒരു ഫോട്ടോഗ്രാഫറും അവതരിപ്പിക്കുന്നതാണ് 'ഫ്ലോട്ടിങ് ബോഡീസ്'. ശബ്‍ദത്തിന്‍റെ സാധ്യതകളുപയോഗിച്ച് ആ അവസ്ഥയെ അന്വേഷിക്കുന്ന സൗണ്ട് ആർട്ടിസ്റ്റും ഒപ്പമുണ്ട്. വിശദ വിവരങ്ങൾക്ക്: 9676145161.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.