മോണാലിസയെ പകർത്തിയ കൊച്ചുമിടുക്കി ബുക്ക് ഓഫ് റെക്കോഡ്ഡിൽ
text_fieldsവേറിട്ട ചിത്രരചനയിൽ മികവ് തെളിയിച്ച് ശ്രദ്ധ നേടുകയാണ് നഗരസഭ 22ാം വാർഡിൽ കൊച്ച്നാട്ട് വെളിയിൽ ഓമനക്കുട്ടൻ-സംഗീത ദമ്പതികളുടെ മകൾ ഗായത്രി. ലിയനാർഡോ ഡാവിഞ്ചിയുടെ മോണോലിസ കളർ പെൻസിൽകൊണ്ട് വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയിരിക്കുകയാണ് ഈ പ്ലസ് ടു വിദ്യാർഥിനി.
ചിത്രരചന പഠിക്കാതെ ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് ഗായത്രിയുടെ വിരൽതുമ്പിലൂടെ യാഥാർഥ്യമാകുന്നത്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം, നടൻ മോഹൻലാൽ, ദുൽഖർ സൽമാൻ, തമിഴ് നടൻ വിജയ്, നടി നയൻതാര, മുഖ്യമന്ത്രി പിണറായി വിജയൻ, മദർ തെരേസ എന്നിങ്ങനെ നീളുകയാണ് ഗായത്രി വരച്ച ചിത്രങ്ങൾ. കളർ പെൻസിൽ, വാട്ടർ കളർ, ഓയിൽ പെയിൻറ് എന്നിവകൊണ്ട് അമ്പതോളം ചിത്രങ്ങളുടെ ശേഖരമുണ്ട് വീട്ടിൽ. മുഖ്യമന്ത്രി പിണറായി വിജയെൻറ ചിത്രം കളർ പെൻസിൽകൊണ്ട് വരച്ച് നേരിട്ട് നൽകി അഭിനന്ദനവും നേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിെൻറ ഭാഗമായാണ് തിരുനല്ലൂർ സ്കൂൾ ഗ്രൗണ്ടിൽ പിണറായി എത്തിയത്.
സമ്മേളനത്തിരക്കിനിടയിൽ ചെന്ന് ഗായത്രി വരച്ച ചിത്രം നൽകിയപ്പോൾ തലയിൽ കൈെവച്ച് അഭിനന്ദിച്ചത് മറക്കാനാകാത്ത അനുഭവമാണെന്നും ഇനി പഠനവും ചിത്രരചനയും ഒന്നിച്ച് കൊണ്ടുപോകുമെന്നും ഗായത്രി പറയുന്നു. മോണോലിസയെ വരച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നിലയിലാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടാനായത്.
ചേർത്തല ഗവ. ഗേൾസ് ഹൈസ്കൂളിൽ ഓഫിസ് അസിസ്റ്റൻറായി പ്രവർത്തിക്കുന്ന പിതാവ് ഓമനക്കുട്ടനും വീട്ടമ്മയായ സംഗീതയും പിന്തുണയുമായി ഗായത്രിക്കൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.