Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightഓൺലൈൻ ചിത്രപ്രദർശനം...

ഓൺലൈൻ ചിത്രപ്രദർശനം 'കളേഴ്​സ്​ അൺലിമിറ്റഡ്​' ആരംഭിച്ചു

text_fields
bookmark_border
ഓൺലൈൻ ചിത്രപ്രദർശനം കളേഴ്​സ്​ അൺലിമിറ്റഡ്​ ആരംഭിച്ചു
cancel

'കളേഴ്​സ്​ അൺലിമിറ്റഡ്​' ഓൺലൈൻ ചിത്രപ്രദർശനം വെള്ളിയാഴ്ച ആരംഭിച്ചു. https://varagreen.blogspot.com/p/blog-page.html എന്ന ബ്ലാഗിൽ പ്രദർശനം വീക്ഷിക്കാം. 'വരമുഖി' 'വരഗ്രീൻ' എന്നീ ചിത്രകാരന്മാരുടെ കൂട്ടായ്​മകളാണ്​ പ്രദർശനം സംഘടിപ്പിക്കുന്നത്​. 37 ചിത്രകാരന്മാരുടെ 67 ചിത്രങ്ങൾ ഓൺലൈനായി പ്രദർശിപ്പിച്ചിട്ടുണ്ട്​. തുടർച്ചയായി ചിത്രപ്രദർശനങ്ങളും പാഠശാലകളും സംഘടിപ്പിക്കുന്ന 20 പേരുടെ കൂട്ടായ്​മയാണ്​ വരഗ്രീൻ. വരമുഖി വനിതാ ചിത്രകാരികളുടെ കൂട്ടായ്​മയാണ്​.


സ്​ത്രീകൾക്കിടയിൽ ചിത്രംവര പ്രോത്സാഹിപ്പിക്കുന്നതിന്​ ക്യാമ്പുകളും പ്രദർശനങ്ങളും വരമുഖി സംഘടിപ്പിക്കാറുണ്ട്​. ജോഷി പേരാ​മ്പ്രയാണ്​ കളേഴ്​സ്​ അൺലിമിറ്റഡിന്‍റെ ക്യൂറേറ്റർ. അക്രിലിക്,​ വാട്ടർ കളർ, മിക്​സഡ്​ മീഡിയം, പെൻസിൽ തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിച്ചാണ്​ ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:painting exhibitioncolours unlimited
Next Story