അർധസുതാര്യമായ അടരുകൾ
text_fieldsകോഴിക്കോട്: റൈസ് പേപ്പറും വിത്തുകളും മണ്ണും ഉപയോഗിച്ച് കാഴ്ചവിരുന്നൊരുക്കുകയാണ് എം.സി. ധന്യ തന്റെ കലാപ്രദർശനത്തിൽ. കേരള ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ പ്രകൃതിയുമായി ഇണങ്ങിനിൽക്കുന്ന 27 ചിത്രങ്ങളാണ് ധന്യ വരച്ചത്.
കുഞ്ഞുകിളികളും മത്സ്യങ്ങളും അണ്ണാറക്കണ്ണനും പലവുരു പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളിൽ മനുഷ്യ പ്രവർത്തനം ആവാസവ്യവസ്ഥയെയും കാലാവസ്ഥയെയും സാരമായി സ്വാധീനിക്കാൻ തുടങ്ങിയ കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്നു. തുടക്കത്തിൽ ജലച്ചായം ഉപയോഗിച്ച് പെയിന്റിങ് തുടങ്ങിയെങ്കിലും പിന്നീട് അതിൽ പേപ്പറും മണ്ണും ചേർത്ത് പുതിയ രൂപങ്ങളും ഘടനകളും സൃഷ്ടിച്ചെടുക്കുകയയിരുന്നു. ‘അർധസുതാര്യമായ അടരുകൾ’ എന്നതാണ് പ്രദർശനത്തിന്റെ തലക്കെട്ട്.
വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ജീവിതത്തിനായുള്ള അഭിലാഷങ്ങൾ മനുഷ്യരാശി അവഗണിക്കുകയാണ്. അവയുടെ തുടർച്ചയായ അസ്തിത്വത്തെക്കുറിച്ചുള്ള ആശങ്കകളും അന്വേഷണങ്ങളും ധന്യയുടെ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നു. എറണാകുളം സ്വദേശിനിയാണ് എം.സി. ധന്യ. ശ്രീ ശങ്കരാചാര്യ കോളജിൽനിന്നും ബിരുദവും ആർ.എൽ.വി കോളജിൽ നിന്ന് എം.എഫ്.എയും നേടിയിട്ടുണ്ട്. പ്രദർശനം 25ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.