ഗ്രാമങ്ങളിൽ നിറഞ്ഞാടി കുട്ടിത്തെയ്യങ്ങൾ
text_fieldsചെറുവത്തൂർ: ശിവരാത്രിനാളിൽ ഗ്രാമങ്ങളിൽ നിറഞ്ഞാടി കുട്ടിത്തെയ്യങ്ങൾ. ചെറുവത്തൂർ പഞ്ചായത്തിെൻറ പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് കുട്ടികൾ തെയ്യം കെട്ടി വീടുവീടാന്തരം കയറിയിറങ്ങിയത്.
വർഷങ്ങളായി തുടരുന്ന കുട്ടിസംഘങ്ങളുടെ പ്രയാണത്തിന് കഴിഞ്ഞ വർഷം കോവിഡ് കടിഞ്ഞാണിട്ടിരുന്നു. എന്നാൽ, ഇത്തവണ നിരവധി സംഘങ്ങളായി നാടും വീടും പൊലിഞ്ഞ് കാണാനായി തെയ്യത്തിനൊപ്പം കുട്ടിക്കൂട്ടങ്ങൾ സഞ്ചാരം നടത്തി.
ശിവരാത്രി ദിവസത്തെ വേറിട്ട കാഴ്ചയാണ് ചെറുവത്തൂരിലെ ഗ്രാമങ്ങളിൽ ഈ കുട്ടിത്തെയ്യങ്ങളുടെ സഞ്ചാരം. കുട്ടികളുടെ ചെറുസംഘങ്ങൾ ഒത്തുകൂടിയാണ് തെയ്യത്തിെൻറ ആഭരണങ്ങളും ഉടലാടകളും ഒരുക്കിയത്.
കുട്ടിക്കൂട്ടങ്ങൾ തെയ്യത്തോടൊപ്പം ചെണ്ടകൊട്ടിയും ആർപ്പുവിളിച്ചും ഗ്രാമങ്ങളിലെ വീടുകൾ കയറിയിറങ്ങുകയും വീട്ടുകാർ നൽകുന്ന 'ദക്ഷിണ' സ്വീകരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.