വർണോത്സവമായി കല (ആർട്ട്) കുവൈത്ത് ചിത്രരചന മത്സരം
text_fieldsകുവൈത്ത് സിറ്റി: കല (ആർട്ട്) കുവൈത്ത് ശിശുദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ‘നിറം -2023’ ചിത്രരചന മത്സരത്തിൽ 3368 കുട്ടികൾ പങ്കെടുത്തു. ഓൺലൈനായി നടന്ന മത്സരത്തിൽ നിശ്ചിതസമയത്തിനുള്ളിൽ ചിത്രങ്ങൾ വരച്ച് കുട്ടികൾ അപ് ലോഡ് ചെയ്യുകയായിരുന്നു.
ഡ്രോയിങ്ങിലും പെയിന്റിങ്ങിലുമായി നാല് ഗ്രൂപ്പുകളിലായാണ് മത്സരം നടന്നത്. ഏഴ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ക്ലേ സ്കൾപ്ചർ മത്സരവും നടന്നു. മത്സരഫലങ്ങൾ ഡിസംബർ ഒന്നിന് പ്രഖാപിക്കും.അമേരിക്കൻ ടുറിസ്റ്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 2005 മുതൽ സംഘടിപ്പിച്ചുവരുന്ന പരിപാടിയുടെ 19ാം വാർഷികമായിരുന്നു ഈ വർഷം.
ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ നാണയമാണ് സമ്മാനം. രണ്ടും മൂന്നും സമ്മാനങ്ങൾക്കുപുറമെ 75 പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റും നൽകും. കുവൈത്തിലെ ഇരുപത്തഞ്ചോളം ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 4182 പേർ രജിസ്റ്റർ ചെയ്തിരുന്നു. മത്സരവുമായി സഹകരിച്ച വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികാരികൾക്കും കല (ആർട്ട്) കുവൈത്ത് കല(ആർട്ട്) കുവൈത്ത് പ്രസിഡന്റ് ജെയ്സൺ ജോസഫ്, ജനറൽ സെക്രട്ടറി പി.ഡി രാകേഷ്, ട്രഷറർ അഷ്റഫ് വിതുര, മീഡിയ കൺവീനർ വി.പി. മുകേഷ് എന്നിവർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.