'കാളി' വിവാദങ്ങൾക്കിടെ ലീന മണിമേഖലയുടെ ഫേസ്ബുക് പോസ്റ്റ്
text_fields'കാളി' ഡോക്യുമെന്‍ററിയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഫേസ്ബുക് പോസ്റ്റുമായി സംവിധായിക ലീന മണിമേഖല. 'കാളി' പോസ്റ്റർ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സംഘ്പരിവാർ അണികൾ വ്യാപക സൈബർ ആക്രമണം തുടരുകയാണ്. ലീന മണിമേഖലക്കെതിരെ വിവിധയിടങ്ങളിൽ കേസെടുത്തിട്ടുമുണ്ട്.
പരമശിവന്‍റെയും കാളിയുടെയും വേഷമണിഞ്ഞ രണ്ടുപേർ പുകവലിക്കുന്ന ചിത്രമാണ് ലീന മണിമേഖല ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 'മറ്റൊരിടത്ത്' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.
കാളി ദേവിയുടെ രൂപത്തിൽ സിഗരറ്റ് വലിക്കുന്ന സ്ത്രീ എൽ.ജി.ബി.ടി.ക്യൂ കമ്യൂണിറ്റിയുടെ പതാകയുമായി നിൽക്കുന്നതാണ് 'കാളി' ഡോക്യുമെന്‍ററി പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. കാനഡയിലെ ടൊറന്റോയിലെ ആഗാഖാൻ മ്യൂസിയത്തിൽ നടക്കുന്ന റിഥം ഓഫ് കാനഡ മേളയ്ക്കുവേണ്ടിയാണ് ലീന 'കാളി' ഡോക്യുമെന്ററിയെടുത്തത്. ടൊറന്റോയിലെ തെരുവിൽ സായാഹ്നത്തിൽ കാളീദേവി പ്രത്യക്ഷപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
തമിഴ്നാട്ടിൽ 'ഷഷ്ടിസേന ഹിന്ദു മക്കൾ ഇയക്കം' എന്ന തീവ്ര വലത് സംഘടന ലീന മണിമേഖലക്കെതിരെ വധഭീഷണി മുഴക്കി രംഗത്തെത്തിയിരുന്നു. ലീനയെ അധിക്ഷേപിക്കുന്ന വിഡിയോയും സംഘടന പ്രസിഡന്റ് 'അതിരടി'(മിന്നൽ) സരസ്വതി (46) പുറത്തിറക്കി. സംഭവത്തിൽ കേസെടുത്ത പൊലീസ് ഇവരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.