ജനാധിപത്യ പുന:സ്ഥാപനത്തിന് യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് സാഹിത്യകാരന്മാർ
text_fieldsതിരുവനന്തപുരം: ജനാധിപത്യ പുന:സ്ഥാപനത്തിന് യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് പ്രമുഖ എഴുത്തുകാരും സാഹിത്യകാരന്മാരും അഭ്യർഥിച്ചു. രാജ്യത്തിൻറെ ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും ബഹുസ്വരതയും ജനങ്ങളുടെ സമാധാന ജീവിതവും മോദി ഭരണകൂടത്തിൽ കടുത്ത വെല്ലുവിളി നേരിടുന്നു.
അഴിമതിയും സ്വജനപക്ഷപാതവും ധൂർത്തുമാണ് സംസ്ഥാന സർക്കാരിൻറെ മുഖമുദ്ര. സാധാരണക്കാരെ ബാധിക്കുന്ന ഗുരുതര വിഷയങ്ങൾക്ക് പരിഹാരം കാണാനോ അതിനെ അഭിമുഖീകരിക്കാനോ സംസ്ഥാന സർക്കാർ തയാറാകുന്നില്ല.
ജനാധിപത്യ മതേതര മൂല്യങ്ങൾ ചവിട്ടിയരച്ച് പ്രകൃതി വിഭവങ്ങളും പൊതുമേഖലാസമ്പത്തും കോർപ്പറേറ്റുകൾക്ക് കൈമാറുന്ന മോദി ഭരണകൂടത്തിനെതിരായും അനീതികൾ മാത്രം നടപ്പാക്കുന്ന സംസ്ഥാന ഭരണകൂടത്തിന് എതിരേയുമുള്ള ജനവിധിയായിരിക്കണം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതെന്നു എഴുത്തുകാർ ആവശ്യപ്പെടുന്നു. എം.എൻ കാരശേരി, കല്പറ്റ നാരായൺ, എൻ.പി ചെക്കുട്ടി, പി. സുരേന്ദ്രൻ, എം.പി മത്തായി, കെ. അരവിന്ദാക്ഷൻ, ആസാദ്, എൻ.വി ബാലകൃഷ്ണൻ, സി.ആർ നീലകണ്ഠൻ , എസ്.പി രവി, ടി.വി.രാജൻ, വി.എം മാർസൻ, ശ്രീവാസവൻ നായർ തുടങ്ങിയവരാണ് യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന ആവശ്യമായി രംഗത്തെത്തിയ എഴുത്തുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.