സാഹിത്യത്തിന് വരൾച്ചയുടെ കാലം -പന്ന്യൻ രവീന്ദ്രൻ
text_fieldsവർക്കല: മലയാള സാഹിത്യത്തിനിത് വരൾച്ചയുടെ കാലമെന്ന് എഴുത്തുകാരനും സി.പി.ഐ ദേശീയ കൗൺസിൽ അംഗവുമായ പന്ന്യൻ രവീന്ദ്രൻ.
എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂനിയൻ സെക്രട്ടറി അജി എസ്.ആർ.എം രചിച്ച് പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച 'അരുമന വീടിന്റെ ആരൂഢം' നോവൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിൽ നല്ല പുസ്തകങ്ങൾ കുറയുന്നു. കുടുംബബന്ധങ്ങളെ ശക്തമായി ആവിഷ്കരിക്കുന്ന നോവലുകളും ഇന്നില്ല. നമ്മുടെ നാടും മനുഷ്യന്റെ ചിന്തയും ആകപ്പാടെ മാറിപ്പോയതിന്റെ അനന്തര ഫലമാണ് സാഹിത്യത്തിലെ ഈർപ്പവും നനവും കുറഞ്ഞു പോകുന്നതിന്റെ കാരണമെന്നും പന്ന്യൻ പറഞ്ഞു.
വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി അധ്യക്ഷതവഹിച്ചു. എഴുത്തുകാരി ഡോ. ആശാ നജീബ് പുസ്തകം സ്വീകരിച്ചു.
സാഹിത്യ നിരൂപകൻ സുനിൽ. സി.ഇ, അഡ്വ. എഫ്. നഹാസ്, മോഹൻദാസ് എവർഷൈൻ, അൻസാർ വർണന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.