സംസ്‌കാരമെന്നത് നിര്‍വചിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണെന്ന് എം.എ ബേബി
text_fieldsതിരുവനന്തപുരം: എല്ലാമുള്‍ക്കൊള്ളുന്ന പദമെന്ന നിലയില്‍ സംസ്‌കാരമെന്നത് നിര്‍വചിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ബഹുസ്വരത ജനാധിപത്യത്തിന്റെ കാതല്‍ എന്ന വിഷയത്തിൽ കേരളീയം സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവികമായ പൊതു ലക്ഷ്യത്തിന് വേണ്ടി ഒന്നാകുമ്പോള്‍ പോലും ബഹുസ്വരതകളുണ്ടാകണം. ലോകത്തെമ്പാടും എല്ലാം ഒന്നായി തീരണമെന്ന ചിന്ത സാമൂഹത്തില്‍ വ്യാപകമാകുന്നുണ്ട്. ഇതിനെതിരായി എന്തു നിലപാട് സ്വീകരിക്കണമെന്നതാണ് സെമിനാര്‍ ചര്‍ച്ച ചെയ്യുന്നതെന്നും ബേബി പറഞ്ഞു
വെറുപ്പിന്റെയും വംശീയതയക്കുമെതിരായി നിലപാടെടുക്കുന്ന കേരളീയത്തിന്റെ വേദിയിലെത്തിയതില്‍ അഭിമാനിക്കുന്നതായി കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ചെയര്‍മാന്‍ സയീദ് അക്തര്‍ മിര്‍സ അഭിപ്രായപ്പെട്ടു. യാഥാര്‍ത്ഥ്യങ്ങളെയും ചരിത്ര വസ്തുതകളെയും ഫാസിസ്റ്റുകള്‍ എല്ലാ കാലത്തും ഭയപ്പെടുന്നു. ചരിത്ര രേഖകളെ തിരുത്തിയും ഇല്ലാതാക്കുന്നതിനെയും ഗൗരവമായി കാണണം.എഴുത്തിനെയും സര്‍ഗാത്മകതയെയും സംഗീതത്തെയും ഉള്‍ക്കൊള്ളുന്ന മഹത്തായ സംസ്‌ക്കാരം നമ്മുടെ രാജ്യത്തിനുണ്ടെന്നും അതാണ് തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്ന ജന സമൂഹമാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. ജന്മിത്വത്തിനെതിരായ ഇടപെടലാണ് കേരളത്തിന്റെ സാമൂഹിക ഘടനയെ നവീകരിച്ചത്. ഒരു ജനതയെ ആകെ മാറ്റിമറിച്ച ഇതിഹാസ തുല്യമായ മുന്നേറ്റമായിരുന്നു കേരളത്തിന്റെ നവോത്ഥാനം. ഇതിന്റെ തുടര്‍ച്ചയാണ് ഭൂപരിഷ്‌ക്കരണമടക്കമുള്ള തീരുമാനങ്ങളിലൂടെ ആദ്യ മന്ത്രിസഭ നടപ്പിലാക്കിയത്. വൈവിധ്യങ്ങളും ഏകതയും ഇല്ലാതാക്കുന്ന സാഹചര്യം നിലവിലുണ്ട്. ഐക്യവും അഖണ്ഡതയും ഇല്ലാതാക്കുന്ന ചരിത്രം തന്നെ തിരുത്തപ്പെടുന്ന സാഹചര്യവും ഗൗരവമായി കാണണമെന്ന് മന്ത്രി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.