ഇടമില്ലാതാക്കുന്ന മനുഷ്യന്‍റെ ഇടപെടലുകൾ പറഞ്ഞ് ‘മാട്ടികഥ’
text_fieldsമാട്ടികഥ
ഡൽഹി
ഭാഷ: ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി
സംവിധാനം: ചോതി ഘോഷ്, എം.ഡി. ഷമീം
ട്രാം ആർട്സ് ട്രസ്റ്റ് ഡൽഹി
തൃശൂർ: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാടക പ്രവർത്തക ചോയ്തി ഘോഷ് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് പശ്ചിമ ബംഗാളിൽ ഇപ്പോഴും നിലനിൽക്കുന്ന പരമ്പരാഗത പാവ കലാരൂപങ്ങളെക്കുറിച്ച് ഗവേഷണം നടത്താൻ എത്തുന്നത്. അതിന്റെ അവസാന രൂപമാണ് ‘മാട്ടികഥ’യായി രൂപപ്പെട്ടത്.
ഇന്ത്യയിലും ബംഗ്ലാദേശിലുമായി പരന്നുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനമാണ് സുന്ദർബൻ. മനുഷ്യ നിർമിതവും പ്രകൃതദത്തവുമായ വന ദുരന്തങ്ങളാൽ ദുരിതപൂർണമാവുന്ന സുന്ദർബനിലെ മനുഷ്യ ജീവിതവും മനുഷ്യേതര ജീവിതങ്ങളും തുറന്നുകാട്ടുന്ന നാടകമാണ് മട്ടികഥ. ഒബ്ജക്ട് ആൻഡ് മെറ്റീരിയൽ തീയറ്റർ അവതരണ രീതിയാണ് ഈ നാടകം പിന്തുടർന്നിരിക്കുന്നത്. മട്ടി കഥയിൽ ബാവുൾ, ജുമുർ, ഭട്ടിയാലി തുടങ്ങിയ സംഗീത ധാരകളും ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഇംഗ്ലീഷ്, ബംഗ്ലാ, ഹിന്ദി ഭാഷകളിൽ ആവിഷ്കരിക്കപ്പെടുന്ന മാട്ടികഥ എന്ന നാടകം സംസാരിക്കുന്നത് സുന്ദർബൻ കണ്ടൽകാടുകളെ കുറിച്ചാണ്. ഡൽഹിയിലെ ട്രാംസ് ആർട്ട്സ് ട്രസ്റ്റ് ഒരുക്കുന്ന ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത് ചോതി ഘോഷും എം. ഡി ഷമീമും ചേർന്നാണ്. ബംഗാളിലെ പരമ്പരാഗതവും സമകാലികവുമായ പാവനിർമ്മാണ സമ്പ്രദായങ്ങളെക്കുറിച്ചും മാട്ടികഥ കാണികൾക്ക് മുന്നിൽ ആവിഷ്ക്കരിക്കുന്നു.
സുന്ദർബന്റെ നാടോടി ഇതിഹാസങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഈ നാടകം നൂതന സാങ്കേതിക വിദ്യകളിലൂടെയുമാണ് ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. കിഴക്കൻ ഇന്ത്യയിൽ പാർശ്വവൽക്കരിക്കപ്പെട്ടവരും അപകട സാധ്യതകളിൽ ജീവിക്കുന്നവരുമായ ഒരു പറ്റം ആളുകളുടെ കലകൾ, ജീവിതരീതികൾ, തത്വചിന്തകൾ എന്നിവയിൽ നിന്നാണ് മാട്ടികഥ പ്രചോദനം ഉൾക്കൊള്ളുന്നത്. ലോകമെമ്പാടുമുള്ള ആശങ്കകളുടെ പ്രതിഫലനമായാണ് നാടകത്തിൽ സുന്ദർബൻസ് കടന്നുവരുന്നത്.
ലോകത്തിലെ ഏറ്റവും വലിയ നാടക ഫെസ്റ്റിവൽ വേദിയായ എഡിൻബർഗ് ഫെസ്റ്റിവൽ ഫ്രിഞ്ചിലും മട്ടികഥ അവതരിപ്പിച്ചിട്ടുണ്ട്. ഡൽഹി ഗ്രേറ്റർ കൈലാശിലുള്ള കുൻസും തീയറ്ററിലും നാടകം അ വതരിപ്പിക്കപ്പെട്ടു. ‘‘സുന്ദർബനിലെ ആളുകളും ഇന്ത്യയിലെ മുഴുവൻ ആളുകളും ഈ വിഷയത്തെപ്പറ്റി
“ഞങ്ങൾ സ്വയം ചോദിക്കുന്ന രണ്ട് ചോദ്യങ്ങളുണ്ടായിരുന്നു. ഒന്നാമതായി, ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി ഈ കഥ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?. രണ്ടാമത്തെ ചോദ്യം അതിന്റെ നേർ വിപരീതമാണ്. സുന്ദർബനിലെ ആളുകൾ എന്തിന് ഇത് കേൾക്കണം?’’; ചോതി ഘോഷ് ചോദിക്കുന്നു.
മട്ടികഥ നാടകത്തിൽ നിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.