വാരാന്ത്യങ്ങളിൽ ഇനി മിയ ബസാർ
text_fieldsആഘോഷങ്ങൾക്ക് ദോഹയിൽ തുടക്കംകുറിക്കുകയാണ്. ഇനി എല്ലാ വാരാന്ത്യങ്ങളിലും ദോഹ കോർണിഷിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിനു കീഴിലെ മിയ പാർക്കിലേക്ക് കുടുംബസമേതം വെച്ചുപിടിക്കാം. ഒക്ടോബർ 20 വെള്ളിയാഴ്ച തുടക്കംകുറിച്ച മിയ ബസാർ, മാർച്ച് ഒമ്പതു വരെ എല്ലാ വെള്ളി, ശനി ദിവസങ്ങളിലുമായി ഉത്സവനാളുകൾ സമ്മാനിക്കും.
കല, സാംസ്കാരിക, വിനോദപരിപാടികളും വൈവിധ്യമാർന്ന ഉൽപന്നങ്ങളും വിൽപനയും പ്രദർശനവുമായാണ് മിയ ബസാർ തിരികെയെത്തുന്നത്. ഖത്തറിന്റെ സമ്പന്നമായ പൈതൃകവും പ്രാദേശിക കലാകാരന്മാരുടെയും സംരംഭകരുടെയും പ്രദർശനകേന്ദ്രവും കരകൗശല ഉൽപന്നങ്ങളുടെ വിൽപനയുമായി സജീവമാകുന്ന ഫെസ്റ്റിവൽ കാലമാണ് ‘മിയ ബസാർ’. ആഭരണങ്ങൾ, വസ്ത്രങ്ങൾ, പരമ്പരാഗത ഉൽപന്നങ്ങൾ തുടങ്ങിയവ പ്രധാന സാന്നിധ്യമാണ്. ഇതിനു പുറമെ, പ്രാദേശികവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളതുമായ രുചികൾ അറിയാനുള്ള അവസരവുമുണ്ട്.
വെള്ളിയാഴ്ച ഉച്ച രണ്ടു മുതൽ രാത്രി 10 വരെയും ശനിയാഴ്ച മുതൽ രാവിലെ 10 മുതൽ രാത്രി എട്ടു വരെയും നടക്കുന്ന ‘ബസാറിലേക്ക്’ പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.