അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് മുഹമ്മദ് മെഹ്ഫിൻ
text_fieldsനന്മണ്ട: അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് പതിനാലുകാരൻ. നന്മണ്ട ഏഴുകുളം മാടായിൽ മുസ്തഫ-ഷാഹിന ദമ്പതികളുടെ മകൻ മുഹമ്മദ് മെഹ്ഫിനാണ് വ്യത്യസ്തവും ആകർഷണീയവുമായ തരത്തിൽ അറബിക് കാലിഗ്രഫി ചെയ്യുന്നത്.
നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മെഹ്ഫിൻ ചെറുതും വലുതുമായ ഡിസൈനുകളിൽ ഇതിനകം നിരവധി കാലിഗ്രഫി ചെയ്തിട്ടുണ്ട്. നേരത്തേതന്നെ സ്വയം പരിശീലിച്ച്, പെൻസിൽ ഡ്രോയിങ്ങിൽ കഴിവ് തെളിയിച്ചിട്ടുണ്ട് മെഹ്ഫിൻ. ലോക്ഡൗൺ കാലത്തെ ഒഴിവുസമയങ്ങളിലാണ് ഈ രംഗത്ത് സജീവമായത്. സഹോദരിയും ഫാഷൻ ഡിസൈനറുമായ ഇഷ്മ മറിയവും ചിത്രകലാകാരനും സഹപാഠിയുമായ കെ. അദ്നാനും മതിയായ പ്രോത്സാഹനം നൽകുന്നു.
അറബിക് അക്ഷരങ്ങൾകൊണ്ടുള്ള ഒരു ദൃശ്യകലയാണ് അറബിക് കാലിഗ്രഫി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കലാരൂപത്തിെൻറ ഉത്ഭവം അറേബ്യയിലാണ്. നല്ല പ്രതികരണങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കിട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.