ദേശീയ ഗെയിംസ്: സുവർണ നേട്ടത്തിൽ എടപ്പാൾ എച്ച്.ജി.എസ് കളരിസംഘം
text_fieldsഎടപ്പാൾ: ഗോവയിൽ നടന്ന 37ാമത് ദേശീയ ഗെയിംസിൽ കേരളത്തിനുവേണ്ടി രണ്ട് സ്വർണം നേടി എടപ്പാൾ എച്ച്.ജി.എസ് കളരിസംഘം. എടപ്പാൾ തലമുണ്ട സ്വദേശി ഡിഗ്രി വിദ്യാർഥിനി നന്ദനയും താനൂർ സ്വദേശിയായ മുഹമ്മദ് അനസുമാണ് അഭിമാനനേട്ടം കൈവരിച്ചത്. 2014ൽ ഡൽഹിയിൽ നടന്ന 32 രാജ്യങ്ങൾ പങ്കെടുത്ത കളരി പ്രദർശന മത്സരത്തിൽ പങ്കെടുത്ത് മത്സരത്തിൽ രണ്ടാംസ്ഥാനത്തും എത്തിയിരുന്നു. തുടർന്ന് വിവിധവേദികളും മത്സരങ്ങളും പങ്കെടുത്ത് വിജയം കരസ്ഥമാക്കി.
ജില്ല മത്സരങ്ങളും സംസ്ഥാന മത്സരങ്ങളും ദേശീയമത്സരങ്ങളും ഖേലോ ഇന്ത്യയും താണ്ടി ഇന്ന് ദേശീയ മത്സരം വരെ എത്തിനിൽക്കുന്നു. 2008ൽ തിരുനാവായ മണൽപ്പുറത്ത് ആദ്യമായി ആരിഫയും സഹോദരൻ ആഷിഫും കച്ചമുറിക്കിയപ്പോൾ കൂടെ കൊച്ചനുജത്തി അൻഷിഫയും എച്ച്.ജി.എസ് കളരി സംഘത്തിനുവേണ്ടി ചുവടുറപ്പിച്ചിരുന്നു. ഇന്ന് സ്വദേശത്തും വിദേശത്തുമായി നിരവധി ബ്രാഞ്ചുകൾ ഉള്ള ഈ കളരിയിൽ പെൺകൊടികൾ മാത്രം 70ലേറെ പേർ ഉണ്ട് . പിതാവ് ഹംസത്തലി ഗുരുക്കൾ കൈമാറിയ പാരമ്പര്യം കാത്തുസൂക്ഷിച്ചാണ് ഹനീഫ് ഗുരുക്കൾ വിദ്യാർഥികളിലേക്ക് പകർന്നുകൊടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.