മിഴി തുറക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ രവിവര്‍മ ചിത്രശേഖരം
text_fieldsതിരുവനന്തപുരം: ലോക പ്രശസ്ത ചിത്രകാരന് രാജാരവിവര്‍മയുടെ അമൂല്യങ്ങളായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സംസ്ഥാന മ്യൂസിയം വകുപ്പ് നിർമിച്ച രാജാ രവിവര്‍മ ആര്‍ട്ട് ഗാലറി ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശേഖരമാണെന്ന് മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
തിരുവനന്തപുരം മ്യൂസിയം മൃഗശാല അങ്കണത്തില്‍ എട്ടു കോടി രൂപയോളം ചെലവില്‍ നിര്‍മിക്കുന്ന സ്ഥാപനത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജാ രവിവര്‍മയുടെ അത്യപൂര്‍വവും പ്രസിദ്ധവുമായ 46 ചിത്രങ്ങളും സ്കെച്ചുകളും സഹോദരന് രാജ രാജവര്‍മയുടെ 41 ചിത്രങ്ങളും സഹോദരി മംഗളഭായി തമ്പുരാട്ടിയുടെയും സമകാലിക ചിത്രകാരന്മാരുടെയുമടക്കം 135 ചിത്രങ്ങളാണ് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുക. 12000 ചതുരശ്ര വിസ്തീര്‍ണത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ആര്‍ട്ട് ഗാലറി ഈ മാസം 25ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.