കറുപ്പിലും വെളുപ്പിലും തെളിഞ്ഞ് ചിത്രങ്ങൾ
text_fieldsകുവൈത്ത് സിറ്റി: ‘കറുപ്പും വെളുപ്പും’ എന്ന പേരിൽ കുവൈത്ത് കാർട്ടൂൺ സൊസൈറ്റി നടത്തിയ പ്രദർശനം ശ്രദ്ധേയമായി. അസോസിയേഷൻ ആസ്ഥാനത്ത് നടന്ന പ്രദർശനത്തിൽ 70 ഓളം കലാസൃഷ്ടികൾ പ്രദർശിപ്പിച്ചു.
25 പേരുടെ വ്യതിരിക്തമായ പെയിന്റിങ്ങുകൾ കാണുന്നതിനായി നിരവധി കലാപ്രേമികളുമെത്തി. നിറങ്ങൾ ഉപയോഗിക്കാതെ വരകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. കലാസൃഷ്ടിയെക്കുറിച്ചുള്ള തന്റെ വീക്ഷണം വികസിപ്പിക്കാൻ ഇത് ആർട്ടിസ്റ്റിനെ സഹായിക്കുമെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.
ഈ തരത്തിലുള്ള കലയെ ആവിഷ്‌കരിക്കാനും മറ്റുള്ളവരുമായി പങ്കിടാനും കൂടിയാണ് ഇത്തരമൊരു പ്രദർശനമെന്നും പറഞ്ഞു. നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലിറ്ററേച്ചർ സെക്രട്ടറി ജനറൽ മുസൈദ് അൽ സമീൽ പ്രദർശനം ഉദ്ഘാടനം ചെയ്തു.
സമകാലിക ആർട്ട് പ്ലാറ്റ്‌ഫോമുമായി സഹകരിച്ച് സംഭാഷണവും സർഗാത്മകതയെയും കലാ ഭാവനയെയും കുറിച്ചുള്ള സെമിനാറുകളും പ്രദർശനത്തിന്റെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.