ഫോട്ടോ ഫെസ്റ്റ് ഡോക്യുമെൻററി: രാകേഷ് പുത്തൂരിന് ഒന്നാം സ്ഥാനം
text_fieldsപയ്യന്നൂർ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഫോട്ടോ ഫെസ്റ്റ് ഇന്ത്യയുടെ ഭാഗമായി ‘ആചാരങ്ങൾ’ എന്ന വിഷയത്തിൽ നടത്തിയ ആൾ ഇന്ത്യ ഡോക്യൂമെൻററി മത്സരത്തിൽ രാകേഷ് പുത്തൂരിന് ഒന്നാം സ്ഥാനം ലഭിച്ചു. 25000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ്. വടക്കൻ കേരളത്തിന്റെ തെയ്യങ്ങളുടെ സംക്ഷിപ്ത രൂപം ഉൾകൊള്ളുന്ന 10 മിനിട്ട് ദൈർഘ്യമുള്ള ഡോക്യൂമെൻററിക്കാണ് പുരസ്കാരം ലഭിച്ചത്.
ഫോട്ടോഗ്രാഫി രംഗത്ത് 25 വർഷമായി പ്രവർത്തിക്കുന്ന രാകേഷ് പുത്തൂരിന് പി.ആർ.ഡി സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ്, കേരള ലളിതകല അക്കാദമി അവാർഡ്, വിക്ടർ ജോർജ് അവാർഡ്, എ.കെ.പി.എ സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ്, ഫെഫ്ക മോഹൻലാൽ സൗത്ത് ഇന്ത്യൻ അവാർഡ്, ഭാസി മെമ്മോറിയൽ ദൃശ്യ പ്രതിഭ പുരസ്കാരം, സംസ്ഥാ(ന ക്ഷീര സംഗമം മാധ്യമ പുരസ്കാരങ്ങൾ ഉൾപ്പെടെ കേരളത്തിനകത്തും പുറത്തുമായി 46 ഓളം അവർഡുകൾ ലഭിച്ചിട്ടുണ്ട്. കരിവെള്ളൂർ പുത്തൂരിലെ ടി. രാഘവൻ നായരുടെയും രുഗ്മിണി അമ്മയുടെയും മകനാണ്. ആലക്കാട് മാവില കൂലോത്ത് ധന്യയാണ് ഭാര്യ. മക്കൾ: ധനുരാഗ്, രണവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.