ഉത്തര കേരളത്തിൽ പൂരോത്സവത്തിന് സമാപനമായി
text_fieldsചെറുവത്തൂർ: പൂരംകുളിച്ച് മാടം കയറിയതോടെ ഉത്തര കേരളത്തിൽ ഒമ്പതു ദിവസമായി നടന്നുവന്ന പൂരോത്സവത്തിന് സമാപനമായി. ക്ഷേത്രങ്ങളിലും കാവുകളിലും നടന്ന പൂരംകുളിയോടെയാണ് പൂരോത്സവം സമാപിച്ചത്.
ഇതിെൻറ ഭാഗമായി പൂരക്കളിയും മറത്തുകളിയും അരങ്ങേറി. വിഗ്രഹങ്ങളും തിരുവായുധങ്ങളും കുളക്കടവിലേക്ക് എഴുന്നള്ളിച്ച് കുളിപ്പിച്ച് ശുദ്ധിവരുത്തുന്നതാണ് പൂരംകുളി. ക്ഷേത്രങ്ങളിലും തറവാടുകളിലും വീടുകളിലും വിവിധ ചടങ്ങുകൾ നടന്നു.
കാർത്തിക മുതൽ പൂരം നക്ഷത്രം വരെ ആഘോഷിച്ചുവന്ന പൂരോത്സവത്തിെൻറ സമാപനമായ കാമദേവനെ യാത്രയാക്കൽ ചടങ്ങും നടന്നു. തറവാടുകളിലും വീടുകളിലും പൂരക്കഞ്ഞിയുണ്ടാക്കി കാമന് വിളമ്പി.
പൂവിട്ട പെൺകുട്ടികൾ പൂരക്കഞ്ഞി പ്രസാദമായി കഴിക്കുകയും ചെയ്തു. പിലിക്കോട് രയര മംഗലം ഭഗവതി ക്ഷേത്രം, ചെറുവത്തൂർ വീരഭദ്ര ക്ഷേത്രം, പുത്തിലോട്ട് മാപ്പിട്ടച്ചേരിക്കാവ്, കാലിക്കടവ്കരക്കയിൽ ഭഗവതി ക്ഷേത്രം, ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം, പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രം, മയിച്ചവയൽക്കര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം പൂരംകുളി നടന്നു. ഏച്ചിക്കുളങ്ങര ആറാട്ടോടെയാണ് ഉത്തരകേരളത്തിലെ പൂരോത്സവത്തിന് സമാപനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.